പദ്ധതി നിര്‍വഹണം ജില്ലയില്‍ 58.38%
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളുള്ള ജില്ല ഇത്തവണ പദ്ധതി നിര്‍വഹണത്തിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടിവരില്ല. ജില്ലയില്‍ ഇതിനകം 58.38 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് സംസ്ഥാനത്ത് ഒന്‍പതാം സ്ഥാനത്തെത്തി. ജില്ലാപഞ്ചായത്ത് 49.04 ശതമാനം പദ്ധതികളും പൂര്‍ത്തിയാക്കി. പദ്ധതി നിര്‍വഹണത്തില്‍ ആദ്യസെഞ്ചറിയിലേക്ക് കുതിച്ച് ജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്താണ് സംസ്ഥാനത്ത് തന്നെ ഏറ്റവും മുന്‍നിരയിലുള്ളത്. 3.23 കോടിയുടെ ആകെ ബജറ്റില്‍ 3.15കോടി രൂപ ചെലവഴിച്ച് 97.5 ശതമാനം പൂര്‍ത്തീകരിച്ചാണ് കൂട്ടിലങ്ങാടി സെഞ്ച്വറി തികക്കാനൊരുങ്ങുന്നത്.ബ്ലോക്ക് പഞ്ചായത്തുകളില്‍ ജില്ലയിലെ പെരുമ്പടപ്പ് 89.86 ശതമാനം പൂര്‍ത്തിയാക്കിയും സംസ്ഥാനത്ത് ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാളും വേഗതയാണ് ഇത്തവണ പദ്ധതി നിര്‍വഹണത്തില്‍ ജില്ല കൈവരിച്ചത്. കഴിഞ്ഞ വര്‍ഷം പദ്ധതി നിര്‍വഹണത്തിലെ മെല്ലെ പോക്കിനെതുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കെതിരേ നടപടികള്‍ വരെയുണ്ടായിരുന്നു.എന്നാല്‍ ഇത്തവണ പ്രതിനസന്ധികള്‍ക്കിടയിലും തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വഹണത്തില്‍ മുന്നേറ്റമാണ് നടത്തുന്നത്. ഗ്രാമ പഞ്ചായത്തുകളില്‍ കൂട്ടിലങ്ങാടിക്ക് പിറകെ വേങ്ങര(85.57 ശതമാനം), നന്നംമുക്ക്(85.15), ചീക്കോട്(81.28) പഞ്ചായത്തുകള്‍ മുന്‍നിരയിലുണ്ട്. മക്കരപ്പറമ്പ്(77.27), തൂവ്വൂര്‍(77.70), കോഡൂര്‍(76.45), മാറഞ്ചേരി(75.16), പുഴക്കാട്ടിരി(74.83), കാളികാവ്(74.02), എടപ്പാള്‍(71.75), വഴിക്കടവ്(71.78), കുറവ(71.62) പഞ്ചായത്തുകളും എഴുപത് ശതമാനത്തിന് മുകളിലെത്തി. 47.26 ശതമാനമുളള പൂക്കോട്ടൂര്‍ പഞ്ചായത്താണ് ഏറ്റവും പിറകിലുളളത്. കല്‍പ്പകഞ്ചേരി(47.41), വളവന്നൂര്‍(48.02), തേഞ്ഞിപ്പലം(48.67) എന്നീ പഞ്ചായത്തുകളും 50 ശതമാനം കടന്നിട്ടില്ല. ബ്ലോക്ക് പഞ്ചായത്തില്‍ പെരുമ്പടപ്പിന് പിറകെ കുറ്റിപ്പുറം 80.79 ശതമാനം പൂര്‍ത്തിയാക്കി. ഏറ്റവും പിറകിലുളള നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് 44.99 പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്. നഗരസഭകളില്‍ മുന്‍നിരയിലുളളത് വളാഞ്ചേരി, പെരിന്തല്‍മണ്ണ നഗരസഭകളാണ്. വളാഞ്ചേരി(67.55), പെരിന്തല്‍മണ്ണ(62.81), മലപ്പുറം(58.64) ശതമാനം പ്രവര്‍ത്തികളും പൂര്‍ത്തിയാക്കി. ഏറ്റവും പിറകില്‍ നിലമ്പൂര്‍ നഗരസഭയാണ്.40.14 ശതമാനം പദ്ധതികളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. കോട്ടക്കല്‍ 43.77, മഞ്ചേരി(46.53), തിരൂര്‍(47.72), പൊന്നാനി(50.17) ശതമാനം പ്രവര്‍ത്തികളും പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."