കിഫ്ബിയെപ്പറ്റി ആശങ്ക വേണ്ട: ഐസക്
ആലപ്പുഴ: ബജറ്റിലെ ധനസ്രോതസ്സായി ചൂണ്ടിക്കാണിച്ച കിഫ്ബി യുടെ പ്രായോഗികതയെപ്പറ്റി ആര്‍ക്കും ആശങ്കയോ സംശയമോ വേണ്ടെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. വിദ്യാലയങ്ങള്‍ ഹൈടെക്കാവുന്ന പൈലറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബിയിലൂടെ കേരളം നടത്തുന്ന ആദ്യ ചുവടുവയ്പ്പാണ് ഇപ്പോള്‍ ജനങ്ങളുടെ അനുഭവത്തില്‍ വരുന്നത്. 40,000 സ്‌കൂളുകളാണ് ഹൈടെക്കാവുന്നത്. കംപ്യൂട്ടറുകള്‍ വരുന്ന മുറയ്ക്ക് വായ്പയെടുക്കും. എപ്പോള്‍ ആവശ്യപ്പെട്ടാലും പണം ലഭിക്കും.
ലാഭം മാത്രമുള്ളതിനേ പണം മുടക്കാവൂ എന്ന വിശ്വാസക്കാരനല്ല താന്‍. വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലും പണം മുടക്കുന്നത് ഒരു മാനവ മൂലധന നിക്ഷേപമായി വേണം കാണേണ്ടതെന്ന് ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി. വരുമ്പോള്‍ നികുതി വരുമാനം നന്നായി കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."