കുവൈത്ത് കേരള ഇസ് ലാമിക് കൗണ്‍സില്‍ അപലപിച്ചു
കുവൈത്ത് സിറ്റി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്ത് ജനാധിപത്യ രീതിയില്‍ സമാധാനപരമായി നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്താന്‍ സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അതിക്രമണങ്ങളിലും,ഒരു നിയമപാലകന്‍ ഉള്‍പ്പടെ നിരവധി പേര്‍ കൊല്ലപ്പെട്ട സംഭവ വികാസങ്ങളിലും കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ ശക്തമായി അപലപിച്ചു.
ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയര്‍ത്തി ഒരു പ്രത്യേക ജനവിഭാഗങ്ങളെ മാത്രം ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം ഗൂഢ തന്ത്രങ്ങളെ ചെറുത്തു തോല്‍പ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഭരണകര്‍ത്താക്കളും കോടതിയും വിവിധ മതേതര രാഷ്ട്രീയ കക്ഷികളും അടിയന്തരമായി ഇടപെടേണ്ടതുണ്ട്.
രാജ്യ താത്പര്യങ്ങള്‍ക്കെതിരായ വര്‍ഗീയ ധ്രുവീകരണവും,വംശീയ ഉന്‍മൂലനവും ലക്ഷ്യമിട്ടുളള ഇത്തരം അതിക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള മുന്‍കരുതലുകള്‍ ബന്ധപ്പെട്ടവര്‍ എടുക്കണമെന്നും ഗകഇ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."