പന്തിരിക്കരയില്‍ വീണ്ടും വീടുകള്‍ക്കു നേരെ ബോംബേറ്
പേരാമ്പ്ര: പന്തിരിക്കരയില്‍ വീണ്ടും വീടുകള്‍ക്കു നേരെ ബോംബാക്രമണം. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് പള്ളിക്കുന്നുമ്മല്‍ നാരായണന്റെയും ചങ്ങരോത്ത് ബി.ജെ.പി പ്രവര്ത്തകന് കവുങ്ങുള്ള ചാലില്‍ ബിജേഷിന്റെയും വീടുകള്‍ക്കു നേരെയാണ് ബോംബേറുണ്ടായത്. നാരായണന്റെ വീടിനു നേരെ കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടോടെയാണ് അക്രമമുണ്ടായത്. വീട്ടുവരാന്തയിലെ ഇരിപ്പിടത്തിന്റെ ചാരുപടികള്‍ തകര്‍ന്നു. പോര്‍ച്ചിന്റെ തൂണിന് കേടുപാട് സംഭവിച്ചു.
പെരുവണ്ണാമൂഴി എസ്.ഐ കെ.കെ രാജേഷ്കുമാറിന്റെ നേതൃത്വത്തില്‍ പൊലിസെത്തി പരിശോധന നടത്തി. ബോംബിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഗുണ്ട് പോലുള്ള വസ്തുവാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നു കരുതുന്നതായി പൊലിസ് പറഞ്ഞു. ബിജേഷിന്റെ വീടിനു നേരെ ഇന്നലെ പുലച്ചെയോടെയാണ് ആക്രമണം നടന്നത്. നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന്റെ തറക്കും ബൈക്കിനും കേടുപാട് സംഭവിച്ചു. പുലര്‍ച്ചെ 3.15 ഓടെയാണു സംഭവം.
ഉഗ്രശബ്ദത്തോടെയാണു സ്ഫോടനം നടന്നത്. വീടിനുള്ളില്‍ ബിജേഷും ഭാര്യയും കുട്ടികളും ഉണ്ടായിരുന്നു. അടുത്തകാലത്ത് സി.പി.എം വിട്ട് ബി.ജെ.പിയില്‍ എത്തിയതാണു ബിജേഷ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."