HOME
DETAILS

മുഖ്യമന്ത്രിക്കെതിരേ കൊലവിളി കേരളത്തില്‍ കേസെടുക്കണമെന്ന് കോടിയേരി

  
backup
March 05 2017 | 04:03 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%95%e0%b5%8a


തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനെതിരേ കൊലവിളി മുഴക്കിയ മധ്യപ്രദേശിലെ ആര്‍.എസ്.എസ് നേതാവിനെതിരെ കേരള പൊലിസ് കേസ് എടുക്കണമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള പൊലിസിന് സ്വയം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയമതടസമില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കലാപത്തിനുആഹ്വാനം ചെയ്യുകയാണ് ആര്‍.എസ്.എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് ചെയ്തത്. ഇയാള്‍ക്കെതിരേ യു.എ.പി.എ ചുമത്തുന്നത് പരിശോധിക്കണം. രാജ്യം ഭരിക്കുന്ന കക്ഷിയുടെ ഒരാള്‍ ഒരു മുഖ്യമന്ത്രിയെ വധിക്കാന്‍ ആഹ്വാനം ചെയ്യുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ആര്‍.എസ്.എസ് ദേശവ്യാപകമായി കേരളത്തിലെ സി.പി.എമ്മിനെതിരേ കള്ളപ്രചാരണങ്ങള്‍ നടത്തുകയാണെന്നും കോടിയേരി പറഞ്ഞു.
ദേശീയ തലത്തില്‍ ആര്‍.എസ.്എസും ബി.ജെ.പിയും കേരളത്തിലെ ജനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിഷലിപ്ത പ്രചാരണമാണ് നടത്തുന്നത്. ക്രമസമാധാനം തകര്‍ന്നെന്നും ഒരു വിഭാഗത്തില്‍പെട്ടവരെ സി.പി.എമ്മുകാര്‍ കൊല്ലുകയാണെന്നുമുള്ള വര്‍ഗീയ പ്രചാരണങ്ങളാണ് നടത്തുന്നത്. കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷാന്തരീക്ഷം ഉണ്ടാകാന്‍ പാടില്ലെന്ന നിലപാടാണ് പാര്‍ട്ടിയുടേത്. സമാധാനന്തരീക്ഷം തകര്‍ക്കുന്ന ഒരു പ്രവര്‍ത്തനവും ഉണ്ടാകരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സി.പി.എമ്മിന്റെ എട്ട് പ്രവര്‍ത്തകരാണ് കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത്. അതിലേറെയും പ്രതിസ്ഥാനത്ത് ആര്‍.എസ്.എസാണ്. ഇതുവരെ 205 സി.പി.എം പ്രവര്‍ത്തകരെയാണ് ആര്‍.എസ.്എസുകാര്‍ കൊലപ്പെടുത്തിയത്. ഇവരില്‍ 67 പേര്‍ കണ്ണൂരില്‍ നിന്നുള്ളവരാണ്.
കണ്ണൂരില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഉണ്ടായ തീരുമാനങ്ങളിലും ധാരണയിലും ഉറച്ചു നില്‍ക്കും. ഈ ഉറപ്പില്‍ ഉറച്ചു നില്‍ക്കാന്‍ ആര്‍.എസ്.എസും തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago