സഊദി രാജകുടുംബാംഗം ത്വലാൽ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു
ജിദ്ദ:സഊദി രാജകുടുംബാംഗങ്ങളിൽ പ്രമുഖനായ പ്രിൻസ് ത്വലാൽ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ അന്തരിച്ചു.
68 വയസായിരുന്നു.
ബുധനാഴ്ച അസ൪ നമസ്കാരാനന്തരം റിയാദ് ഇമാം തുർക്കി ബിൻ അബ്ദുല്ല ജുമാമസ്ജിദിൽ മയ്യിത്ത് നമസ്കാരം പൂർത്തിയാക്കി മൃതദേഹം ഖബറടക്കി.
മുൻ സഊദി ഭരണാധികാരിയായിരുന്ന സഊദ് ബിൻ അബ്ദുൽ അസീസ് രാജാവിൻ്റെ ഇരുപത്തിയൊന്നാമത്തെ സന്താനമാണു ത്വലാൽ രാജകുമാരൻ.1952 ൽ റിയാദിൽ ആയിരുന്നു ത്വലാൽ രാജാകുമാരൻ്റെ ജനനം. നിരവധി പ്രമുഖർ രാജകുമാരൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.
സഊദി ബാസ്കറ്റ്ബോൾ ഫെഡറേഷൻ പ്രസിഡന്റ്, ഗൾഫ് ബാസ്കറ്റ്ബോൾ ഫെഡറേഷൻ പ്രസിഡന്റ്, സഊദി വോളിബോൾ ഫെഡറേഷൻ പ്രസിഡന്റ്, സഊദി ഒളിംപിക്സ് കമ്മിറ്റി അംഗം, ഏഷ്യൻ ബാസ്കറ്റ്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡന്റ്, അൽനസ്ർ ക്ലബ്ബ് ഓണററി മെംബേഴ്സ് ബോഡി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."