ഹറമിലെ ഇന്റര്‍നെറ്റില്‍ ഇനി സമൂഹ മാധ്യമങ്ങള്‍ ലഭിക്കില്ല
ജിദ്ദ: വിശുദ്ധ ഹറമില്‍ ഹറംകാര്യ വകുപ്പ് ഏര്‍പ്പെടുത്തിയ സൗജന്യ ഇന്റര്‍നെറ്റ് സേവനത്തില്‍ വാട്സ് ആപ്പ്, സ്നാപ് ചാറ്റ്, ട്വിറ്റര്‍ പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ ലഭിക്കില്ല. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് ടെലികോം കമ്പനികളുടെ നെറ്റ്വര്ക്കുകള് ഇനി വേണ്ടിവരും. തീര്‍ഥാടകര്‍ക്ക് നവീന സേവനങ്ങള്‍ നല്‍കുന്നതിന് സമീപ കാലത്ത് ഏതാനും ആപ്ലിക്കേഷനുകള്‍ ഹറംകാര്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. വൈഫൈ, ബ്ലൂടൂത്ത് നെറ്റ്വര്ക്കുകള് വഴിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഹറമില്‍ അംഗശുദ്ധി നടത്തുന്ന സ്ഥലങ്ങളും ടോയ്ലറ്റുകളും എളുപ്പത്തില്‍ മനസിലാക്കുന്നതിനും തൊട്ടടുത്ത കവാടങ്ങളിലും വഴികളിലും തീര്‍ഥാടകരെ പെട്ടെന്ന് എത്തിക്കാന്‍ സഹായിക്കുന്നതിനുമുള്ള ആപ്പുകളാണ് ഇതില്‍ പ്രധാനം. ഹജ്ജും, ഉംറയുമായും മറ്റും ബന്ധപ്പെട്ട മതവിധികള്‍ അറിയുന്നതിന് സഹായിക്കുന്ന സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനും ത്വവാഫിന്റെ വൈഫൈ ഇന്റര്‍നെറ്റ് തീര്‍ഥാടകരെ സഹായിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."