ജില്ലാ രാസദുരന്ത നിവാരണ പദ്ധതി; ചേപ്പാട് മോക്ഡ്രില്‍ നടത്തി
ആലപ്പുഴ: ജില്ലാ രാസദുരന്ത നിവാരണ വിഭാഗത്തിന്റെ (കെമിക്കല്‍ എമര്‍ജന്‍സി) കാര്യക്ഷമത പരിശോധിയക്കുന്നതിനായി ചേപ്പാട് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ (ബി.പി.സി.എല്‍) മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു.
രാസ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തന രീതികള്‍ എന്നിവ പൊതുജനങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും മനസ്സിലാക്കി കൊടുക്കുവാനും വിവിധ വകുപ്പുകളുടെ കാര്യക്ഷമത അളക്കുവാനും വേണ്ടിയാണ് ജില്ലാ രാസ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. ഹരിപ്പാട് പ്രവര്‍ത്തിക്കുന്ന എന്‍.റ്റി.പി.സി.യുടെ താപ വൈദ്യുത നിലയത്തിലേക്ക് നാഫ്ത എന്ന ഇന്ധനം സംഭരിച്ച് പമ്പിംഗ് നടത്തുന്ന ബി.പി.സി.എല്‍ന്റെ ഉടമസ്ഥതയില്‍ ചേപ്പാടുള്ള ഫാക്ടറിയില്‍ ഉണ്ടായ അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തിയാണ് മോക്ക് ഡ്രില്‍ നടത്തിയത്.
ഫാക്ടറിയില്‍ സംഭവിച്ച നാഫ്താ ചോര്‍ച്ച നിയന്ത്രണ വിധേയമാക്കുന്നതിലും പ്രാദേശിക വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മികവിന്റെ വിലയിരുത്തല്‍ കൂടിയായിരുന്നു ഈ മോക്ക് ഡ്രില്‍.11.20ഓടെയാണ് പ്ലാന്റില്‍ നിന്നും വാതക ചോര്‍ച്ച ഉണ്ടായത്. തുടര്‍ന്ന് എന്‍.റ്റി.പി.സി.യുടെ രക്ഷാപ്രവര്‍ത്തകരെത്തി പ്രാഥമിക നടപടികള്‍ കൈക്കൊണ്ടു.
എന്നാല്‍ വാതക ചോര്‍ച്ച നിയന്ത്രിക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ കൂടെ സഹായം തേടിയതിനെത്തുടര്‍ന്ന് ജില്ലാ ഭരണകൂടം എല്ലാ സര്‍ക്കാര്‍ വകുപ്പുകളെയും വിവരം അറിയിക്കുകയും നടപടികള്‍ തുടങ്ങുകയുമായിരുന്നു. ജില്ലാ ക്രൈസിസ് മാനേജ്‌മെന്റില്‍ നിന്നും ലഭിച്ച വിവിരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സേനകളെത്തി 12.30ഓടെ പൂര്‍ണ്ണമായും വാതക ചോര്‍ച്ച അടച്ചു. ഇതിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, പ്രാദേശ വാസികള്‍ എന്നിവരെ എന്‍.റ്റി.പി.സി. സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
രക്ഷാ പ്രവര്‍ത്തനത്തില്‍ റവന്യൂ, പൊലിസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, മോട്ടോര്‍ വാഹന വകുപ്പ്, കെ.എസ്.ഇ.ബി, ചേപ്പാട് പഞ്ചായത്ത് ആരോഗ്യ വകുപ്പ്, ദേശീയ ദുരന്ത നിവാരണ സേന, ഐ.റ്റി.ബി.പി. നൂറനാട് യൂണിറ്റ് എന്നീ സര്‍ക്കാര്‍ വിഭാഗങ്ങളും മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."