ജോര്‍ദാനില്‍ 15 തടവുകാരെ
തൂക്കിലേറ്റിഅമ്മാന്: ജോര്‍ദാനില്‍ തടവുകാരായ 15 പേരെ തൂക്കിലേറ്റി. ഇതില്‍ ഏറെയും തീവ്രവാദ കേസുകളില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരാണ്.
ജോര്‍ദാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി മഹ്മൂദ് അല്‍ മോമാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ നടപ്പിലാക്കിയവരില്‍ പത്തു പേര് തീവ്രവാദ ബന്ധത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടവരും ശേഷിക്കുന്ന അഞ്ചു പേര് കൊലപാതകം, ലൈംഗിക പീഡനം എന്നീ കേസുകളില്‍ ശിക്ഷ വിധിക്കപ്പെട്ടവരുമാണെന്ന് അദ്ദേഹത്തെ ഉദ്ധരിച്ചു ജോര്‍ദാനിലെ പെട്ര ന്യൂസ് ഏജന്‍സി വ്യക്തമാക്കി. പ്രതികളെല്ലാം ജോര്‍ദാന്‍ പൗരന്മാരാണ്.
കഴിഞ്ഞ വര്‍ഷം അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ജോര്‍ദാന്‍ ഇന്റലിജന്‍സ് കോമ്പൗണ്ടണ്ടില് നടന്ന ആക്രമണത്തില്‍ ഉള്‍പ്പെട്ട ഒരാളും വധശിക്ഷ നടപ്പാക്കിയവരുടെ കൂട്ടത്തിലുണ്ട്. ഈ വര്‍ഷം പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ടു സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ അഞ്ചു പേരും 2003 മുതല്‍ വിവിധ തീവ്രവാദ ആക്രമണങ്ങളില്‍ ബന്ധമുള്ളവരുമാണ് തൂക്കിലേറ്റപ്പെട്ടത്.
ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനിലെ വടക്കന്‍ മേഖലയിലെ സുവാഗ ജയിലില്‍ വെച്ചാണ് പതിനഞ്ചു പേരെയും തൂക്കിലേറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."