അശാസ്ത്രീയ വാര്‍ഡ് വിഭജനത്തെ നേരിടും: ലോക്കല്‍ ബോഡി മെംബേഴ്‌സ് ലീഗ്
കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്താനിരിക്കുന്ന അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ കേരള ലോക്കല്‍ ബോഡി മെംബേഴ്‌സ് ലീഗ് സംസ്ഥാനതല യോഗം തീരുമാനിച്ചു.
2019ലെ വോട്ടര്‍പട്ടിക ഒഴിവാക്കി 2015ലെ പട്ടിക അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കത്തോട് ഹൈക്കോടതി വിയോജിപ്പു പ്രകടിപ്പിച്ചിട്ടും അതിനെതിരേ സുപ്രിം കോടതിയെ സമീപിച്ചത് തെരെഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച് ഭരണകക്ഷിയുടെ ഇഷ്ടത്തിനനുസൃതമായി മാറ്റാനുള്ള ശ്രമമാണ്. ഇതിനെതിരേ കോടതിയെ സമീപിക്കും. ട്രഷറി നിരന്തരം അടച്ചിടുന്നതിനെതിരേ ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കാനും തീരുമാനിച്ചു.
കെ.പി.എ മജീദ് യോഗം ഉദ്ഘാടനം ചെയ്തു. കേരള ലോക്കല്‍ ബോഡി മെംബേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി. സി.കെ.എ റസാഖ്, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ, കെ.കുട്ടി അഹമദ്കുട്ടി, അബ്ദുറഹിമാന്‍ രണ്ടത്താണി, ഉമ്മര്‍ പാണ്ടികശാല, അഹമ്മദ് പുക്കല്‍, എ.പി ഉണ്ണികൃഷ്ണന്‍, കെ.കെ നാസര്‍, എ.ജി.സി ബഷീര്‍, നസീമ വയനാട്, എം.ടി ജബ്ബാര്‍, കല്ലടി അബൂബക്കര്‍, എ.കെ നാസര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."