HOME
DETAILS
MAL
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക്് അവസാന ഘട്ട അവസരം
backup
January 25 2019 | 04:01 AM
ആലപ്പുഴ: ജില്ലയില്‍ പ്രളയത്തില്‍ പുര്ണ്ണഭവനാശം സംഭവിച്ച് നാളിതുവരെ ഗുണഭോക്തൃസംഗമത്തില്‍ പങ്കെടുക്കാത്തവര്‍ ജനുവരി 30 ന് നടക്കുന്ന അവസാന ഘട്ട ബ്ലോക്ക് തല യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അല്ലാത്തപക്ഷം സമ്പത്തിക സഹായം സ്വീകരിക്കാന്‍ തല്പര്യമില്ല എന്ന് കണക്കാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും. കൂടാതെ ഭാഗീക ഭവനാശം സംഭവിച്ചവരുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ ശേഖരിച്ച് ഫെബ്രുവരി 15 നകം ആദ്യ ഗഡു വിതരണം ചെയ്ത് തുടങ്ങുന്നതിന് ജില്ലാ കലക്ടര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും, തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."