HOME
DETAILS

ദില്ലി കലാപം കേന്ദ്ര സർക്കാറിന്റെ ഫാസിസ്റ്റ് അജണ്ട: എം.സി ഖമറുദ്ദീൻ എം.എൽ.എ

  
backup
February 27 2020 | 03:02 AM

%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%b8%e0%b5%bc%e0%b4%95

റിയാദ്: ഇന്ത്യാ മഹാരാജ്യത്തെ കാർന്ന് തിന്നുന്ന മാഹാ മാരിയാണ്‌ ഫാസിസമെന്നും രാജ്യ തലസ്ഥാനത്ത് നടന്ന കലാപം കേന്ദ്ര സർക്കാറിന്റെ ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്നും എം.സി.ഖമറുദ്ദീൻ എം.എൽ.എ റിയാദിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭരണ കൂടത്തിന്റെ ഒത്താശയോടെ നേരത്തെ തയ്യാറാക്കിയ തിരക്കഥയാണ്‌ ദില്ലിയിൽ അരങ്ങേറിയത്. ദേശീയ മാധ്യമങ്ങളെല്ലാം അമേരിക്കൻ പ്രസിഡണ്ടിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് നീങ്ങിയ സമയത്ത് കലാപത്തിന്‌ തിരിക്കൊളുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണ്‌. രാജ്യതലസ്ഥാനം ഇന്നേ വരെ ദർശിച്ചിട്ടില്ലാത്ത രീതിയിൽ നടന്ന കലാപത്തിൽ നിരപരാധികളായ നിരവധി പേരെയാണ്‌ കൊന്നൊടുക്കിയത്. ബി.ജെ.പി, സംഘ് പരിവാർ ഗുണ്ടകൾക്കൊപ്പം പോലീസും കലാപത്തിന്‌ നേതൃത്വം നൽകിയിരിക്കുകയാണ്‌. രാജ്യത്ത് സമാധാനന്തരീക്ഷം തകർത്ത് അത് മുസ്ലിംകളുടെ മേൽ ചാർത്താനുള്ള ഗൂഢാലോചനയും ഇതിന്റെ പിന്നിലുണ്ട്. പൗരത്വ നിയമത്തിന്റെ പേരിൽ ഇന്ത്യൻ ജനതയെ രണ്ടായി വിഭജിച്ച് മുതലെടുപ്പ് നടത്താനാണ്‌ ബി.ജെ.പി ശ്രമിക്കുന്നത്. രാജ്യത്തെ ഇന്ത്യൻ ജനത ഈ സത്യം തിരിച്ചറിയുകയും വിഭാഗീയ ചിന്താഗതികൾക്കതീതമായി പൗരത്വ നിയമത്തിനെതിരെ തികച്ചും സമാധാന പരമായി സമര രംഗത്തിറങ്ങിയിരി ക്കുകയുമാണ്‌. കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും രാജ്യത്തെ മറ്റു മതേതര പാർട്ടികളുടെയും നേതൃത്വത്തിൽ നടന്ന് വരുന്ന പ്രതിഷേധ സമരങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമം അപലപനീയമാണ്‌. രാജ്യത്ത് ഭരണ കൂട ഭീകരതയാണ്‌ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൗരത്വ ബില്ലിനെതിരെ നിലപാട് എടുക്കുമ്പോഴും രാജ്യത്തെ മുച്ചൂടും അരാജകത്വത്തിലേക്ക് നയിക്കുന്ന ബി.ജെ.പിയോട് മൃദു സമീപനമാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ പുലർത്തി വരുന്നത്. ബി.ജെ.പിയെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ്‌ പൗരത്വ ബില്ലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ജസ്റ്റിസ് കമാൽ പാഷയെ പോലുള്ളവരെ മുഖ്യമന്ത്രി ആക്ഷേപിക്കുന്നത്. പൗരത്വ നിയമം ന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. അത് കൊണ്ട് തന്നെ ന്യൂനപക്ഷ സംരക്ഷകരെന്ന് സ്വയം വരുത്തി തീർക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോവില്ല. സെൻസെസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പലയിടങ്ങളിലും നടപടികളുമായി മുന്നോട്ട് പോകുമ്പോൾ വിഷയത്തിൽ കൃത്യമായി നിലപാട് സ്വീകരിക്കാൻ അദ്ദേഹത്തിനായിട്ടില്ല. പ്രതിപക്ഷ എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കാൻ സർക്കാർ താല്പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കാസർഗോഡ് ജില്ലാ കെ.എം.സി.സിയുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ്‌ എം.സി.ഖമറുദ്ദീൻ റിയാദിലെത്തിയത്. സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, അബ്ദു സലാം തൃക്കരിപ്പൂർ, ഷംസു പെരുമ്പട്ട, കെ.പി.മുഹമ്മദ് കളപ്പാറ, ടി.വി.പി.ഖാലിദ്, അസീസ് അടുക്ക, കുഞ്ഞി സഫാമക്ക എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  39 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago