കുട്ടിക്കടത്ത്: ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ അറസ്റ്റില്‍
ജെല്പായ്ഗുരി: ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കുട്ടിക്കടത്ത് കേസില്‍ ഡാര്‍ജിലിങിലെ കുട്ടികളുടെ സംരക്ഷണ ചുമതലയുള്ള ഉദ്യോഗസ്ഥനെ സി.ഐ.ഡി അറസ്റ്റ് ചെയ്തു.
പിഞ്ചുകുട്ടികളടക്കമുള്ളവരെ വില്പന നടത്തിയതിന് പിന്നില്‍ ഡാര്‍ജലിങ് ജില്ലാ ശിശു സംരക്ഷണ ഉദ്യോഗസ്ഥന് മൃണാള്‍ ഘോഷിന് നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇടപെട്ട് കുട്ടികളെ വിദേശികള്‍ക്ക് കൈമാറിയതായി അന്വേഷണണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
ഡാര്‍ജലിങ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ദേബാഷിഷ് ചന്ദ്രയെ സിലിഗുരിയിലെ പിന്റെല് ഗ്രാമത്തില്‍ വച്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൃണാള്‍ ഘോഷ് അറസ്റ്റിലായത്.
സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി വനിതാ നേതാവ് ജൂഹി ചൗധരി അടക്കം മൂന്ന് ബി.ജെ.പി നേതാക്കള്‍ ഇടപെട്ടതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തതോടെയാണ് കൂടുതല്‍പേര്‍ക്ക് കുട്ടിക്കടത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."