HOME
DETAILS
MAL
ജമ്മുവില്‍ കഫ് സിറപ്പ് കഴിച്ച 11 കുട്ടികള്‍ മരിച്ചു
backup
February 27 2020 | 03:02 AM
ശ്രീനഗര്‍: ജമ്മുവില്‍ കഫ് സിറപ്പ് കഴിച്ച് 11 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉധംപുര്‍ ജില്ലയിലെ രാംനഗറിലാണ് ഒരു മാസത്തിനിടെ ഇത്രയും കുട്ടികള്‍ മരിച്ചത്. നഗരത്തിലെ സ്വകാര്യ സ്ഥാപനം നല്കിയ മരുന്നുകഴിച്ച കുട്ടികളാണ് ഡിസംബര്‍, ജനുവരി മാസങ്ങളിലായി മരിച്ചത്.
ഹിമാചല്‍ പ്രദേശിലെ ഡിജിറ്റല്‍ വിഷന്‍ കമ്പനി നിര്‍മിച്ച് 2019ല്‍ വിതരണം ചെയ്ത മരുന്നാണ് അപകടമുണ്ടാക്കിയത്. ജമ്മുകശ്മിര്‍ ഉള്‍പ്പെടെ ഏഴ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തമിഴ്നാട്ടിലെ തിരുച്ചിറപള്ളിയിലും ഈ കമ്പനി മരുന്നു വിതരണം ചെയ്തിട്ടുണ്ട്. നിര്‍ധനകുടുംബങ്ങളിലെ കുട്ടികളാണ് മരിച്ചവരിലേറെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."