ദേശീയപാതയില്‍ ബൈക്കുകളുടെ അമിതവേഗത ആശങ്ക ഉയര്‍ത്തുന്നു
നെയ്യാറ്റിന്‍കര: ദേശീയപാതയില്‍ ബൈക്കുകളുടെ അമിതവേഗത നാട്ടുകാരുടെ ജീവനു ഭീഷണിയാകുന്നു. നെയ്യാറ്റിന്‍കര, പാറശാല, പരശുവയ്ക്കല്‍, ഉദിയന്‍കുളങ്ങര ദേശീയപാതകളില്‍ തിരക്കേറിയ സമയങ്ങളിലും രാത്രികാലത്തുമായുള്ള യുവാക്കളുടെ ബൈക്ക് അഭ്യാസങ്ങള്‍ കാരണം അപകടങ്ങള്‍ തുടര്‍കഥയാവുകയാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള ബൈക്ക് അഭ്യാസങ്ങള്‍ക്കിടയില്‍ വഴിയാത്രക്കാരായ അമരവിള സ്വദേശികളായ റിട്ട. ജവാന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരുടെ ജീവനാണ് റോഡ് അരികില്‍ പൊലിഞ്ഞത്. ഇത്തരം അഭ്യാസങ്ങള്‍ക്കിടയില്‍ പരസ്പരം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ 26 ഓളം അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ എഴോളം വയോധികരെ ബൈക്ക് അഭ്യാസക്കാര്‍ ഇടിച്ചുവീഴ്ത്തിയതായാണ് റിപ്പോര്‍ട്ട്.
വട്ടവിള സ്വദേശിനിയായ ഭായി (56), ഉദിയന്‍കുളങ്ങര സ്വദേശിനി സരസ്വതിയമ്മ (68), ധനുവച്ചപുരം സ്വദേശിയായ തങ്കരാജ് (77) എന്നിവരെ ബൈക്ക് യാത്രികരായ യുവാക്കള്‍ അപകടത്തില്‍പെടുത്തിയിരുന്നു. സംഭവങ്ങളെ കുറിച്ച് നിരവധി പരാതികള്‍ നാട്ടുകാരും വ്യാപാരികളും അതിര്‍ത്തി പൊലിസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും പൊലിസ് നടപടിക്ക് ഒരുങ്ങുനില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഒരോ അപകടങ്ങള്‍ സംഭവിക്കുമ്പോഴും സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള കാമറ ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍ക്കുമ്പോഴും യുവാക്കളുടെ രാഷ്ട്രീയ ബന്ധങ്ങള്‍ മൂലം പൊലിസ് നടപടിക്ക് തയാറാകുന്നില്ലെന്ന് അപകടത്തില്‍പ്പെടുന്നവരുടെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ ആരോപിക്കുന്നു.
ദേശീയപാതയിലെ കാല്‍നടക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവനു ഭീഷണിയായി കൊണ്ടിരിക്കുന്ന ബൈക്ക് അഭ്യാസങ്ങള്‍ക്ക് അറുതി വരുത്താന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം പ്രദേശത്ത് ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."