വോട്ടിങ് അവബോധത്തിനായി കൂട്ടയോട്ടം സംഘടിപ്പിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.
രാവിലെ ഏഴിന് കവടിയാര്‍ വിവേകാനന്ദ പാര്‍ക്കിനു മുന്നില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു.
സ്കൂള്‍, കോളജ് വിദ്യാര്‍ഥികളുടേയും യുവാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കൂട്ടയോട്ടം. സൈക്ലിങ് താരങ്ങള്‍, റോളര്‍ സ്കേറ്റിങ് താരങ്ങള്‍ എന്നിവര്‍ കൂട്ടയോട്ടത്തിനൊപ്പം അകമ്പടിയായി ഉണ്ടായിരുന്നു. ത്രിവര്‍ണ പതാകയിലെ നിറങ്ങളെ സൂചിപ്പിക്കുന്ന വസ്ത്രങ്ങളണിഞ്ഞാണ് വിദ്യാര്‍ഥികള്‍ കൂട്ടയോട്ടത്തില്‍ പങ്കാളികളായത്. വോട്ടര്‍ അവബോധ മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകളുമായാണ് വിദ്യാര്‍ഥികള്‍ അണിനിരന്നത്.
കൂട്ടയോട്ടം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ അവസാനിച്ചു. മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് യോഗത്തില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലക്ഷ്മിഭായ് നാഷനല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍, അഡീ. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ബി. സുരേന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.
അഡീഷനല്‍ ചീഫ് സെക്രട്ടറി ആശാ തോമസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ മനോജ് ജോഷി, ദേവേന്ദ്രകുമാര്‍ ദൊഡാവത് തുടങ്ങിയവരും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."