HOME
DETAILS
MAL
അന്‍വര്‍ ഇബ്രാഹിം മലേഷ്യന്‍ പ്രധാനമന്ത്രിയായേക്കും
backup
February 27 2020 | 03:02 AM
ക്വാലാലംപുര്‍: മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി മുന്‍ ഉപപ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീമിനെ പാകതന് ഹാരപന്‍ സഖ്യം നാമനിര്‍ദേശം ചെയ്തു. പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജിവച്ചതോടെയാണ് പീപിള്‍സ് ജസ്റ്റിസ് പാര്‍ട്ടി അധ്യക്ഷനായ അന്‍വര്‍ ആ സ്ഥാനത്തേക്ക് വരുന്നത്.
2018ലെ പൊതുതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മഹാതിര്‍ സഖ്യം വന്‍ വിജയം നേടി അധികാരത്തിലേറിയ ശേഷം ധാരണകള്‍ കാറ്റില്‍പറത്തി 94കാരനായ മഹാതിര്‍ അന്‍വറിനെ തഴയുകയായിരുന്നു.
ഇതാണ് മഹാതിര്‍ പുതിയ സഖ്യമുണ്ടാക്കാനായി രാജിവയ്ക്കുന്നതില്‍ കലാശിച്ചത്. അന്‍വറിന്റെ പി.കെ.ആര് പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ 39 സീറ്റുണ്ട്. 1991 മുതല്‍ 1998 വരെ ധനമന്ത്രിയായും പ്രവര്‍ത്തിച്ച പരിചയമുണ്ട് അന്‍വര്‍ ഇബ്രാഹിമിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."