HOME
DETAILS

കരുണയില്ലാതെ വിധി: സുമനസുകളുടെ സഹായം കാത്ത് ഫാത്തിമ

  
backup
January 25 2019 | 04:01 AM

%e0%b4%95%e0%b4%b0%e0%b5%81%e0%b4%a3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%b8%e0%b5%81%e0%b4%ae%e0%b4%a8%e0%b4%b8

അന്‍സാര്‍ തുരുത്ത്


കഴക്കൂട്ടം: സ്‌നേഹിച്ച പങ്കാളിക്കൊപ്പം ജീവിതയാത്ര തുടങ്ങിയ അനാഥ യുവതി ദുരിതങ്ങള്‍ വിട്ടൊഴിയാതെ സമൂഹത്തിന് മുന്നില്‍ ചോദ്യചിഹ്നമാകുന്നു. മലപ്പുറം അരീക്കോട് പുത്തലം ഫാമിലി ക്വാര്‍ട്ടേഴ്‌സില്‍ ഫാത്തിമയാണ് കാന്‍സര്‍ ബാധിതയെന്ന കാരണത്താല്‍ ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ വീണ്ടും അനാഥത്വത്തിന്റെ പുറംലോകത്തേക്ക് തള്ളപ്പെട്ടത്.
രണ്ടു വയസു മുതല്‍ കൊച്ചി പള്ളുരുത്തി പ്രത്യാശ ഭവന്‍ അന്തേവാസിയായിരുന്നു ഈ 35കാരി. പ്രത്യാശ ഭവന്‍ മുന്‍കൈയെടുത്ത് നടത്തിയ ആദ്യ വിവാഹം സന്താനങ്ങളില്ലാത്തതിനാല്‍ തകരുകയും വീണ്ടും പ്രത്യാശഭവനിലേക്ക് തന്നെ എത്തിച്ചേരുകയായിരുന്നു. പിന്നീട് ഒരു ടെക്‌സ്റ്റൈല്‍സില്‍ ജോലി ചെയ്യുന്നതിനിടെ അവിടെ നിന്ന് പരിചയപ്പെട്ട യുവാവുമായി അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കുകയായിരുന്നു.
തനിക്ക് ലഭിക്കാതെ പോയ സ്‌നേഹവും വാത്സല്യവും അയാളില്‍നിന്ന് അവര്‍ക്ക് ലഭിച്ചു. ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ജീവിതം സന്തോഷത്തോടെ നീങ്ങുകയും ചെയ്യുന്നതിനിടെയാണ് കാന്‍സര്‍ രോഗം ഫാത്തിമയെ പിടികൂടുന്നത്. ഇതേ തുടര്‍ന്ന് തന്നെയും മകളെയും ഭാര്‍ത്താവ് കൂടി ഉപേക്ഷിച്ചതോടെ ഫാത്തിമയുടെ ജീവിതം ദുരിതത്തിലായി. അതോടെ മകളെ ജുവനൈല്‍ കേന്ദ്രത്തില്‍ ഏല്‍പ്പിച്ചു.
മൂന്നര വയസുകാരിയായ ആയിഷ കഴിഞ്ഞ ഒരു വര്‍ഷമായി മാതാവ് വളര്‍ന്ന അനാഥത്വത്തെ പിന്തുടര്‍ന്ന് മലപ്പുറം രണ്ടത്താണിയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുകയാണ്. ചികിത്സാ സബന്ധമായി ജീവകാരുണ്യ പ്രവര്‍ത്തകര്‍ വഴി ഫാത്തിമ ഇപ്പോള്‍ തിരുവനന്തപുരം മലയം ചീലപ്പാറ ഏഞ്ചല്‍ ഭവനില്‍ രാജേഷിന്റെയും സീനയുടെയും കൂടെ അവരുടെ വാടക വീട്ടില്‍ ഒരു അതിഥിയായി കഴിഞ്ഞുവരികയാണ്.
തിരുവനന്തപുരം ആര്‍.സി.സിയിലാണ് ഇപ്പോള്‍ ഫാത്തിമയുടെ ചികിത്സ നടക്കുന്നത്. പരസഹായമില്ലാതെ ആര്‍.സി.സിയില്‍ ചികിത്സക്കെത്തുന്ന ഫാത്തിമയുടെ ഓപറേഷനും കീമോയും ഉദാരമതികളുടെ കാരുണ്യത്തോടെ ഇതിനകം കഴിഞ്ഞു. ഇനി റേഡിയേഷന്‍ ചികിത്സ തുടരേണ്ടതുണ്ട്.
തുടര്‍ചികിത്സക്ക് നല്ലൊരു തുക ഇനിയും വേണ്ടി വരും. അനാഥയായ ഫാത്തിമയ്ക്ക് സ്വന്തമായി വീടോ ബന്ധുക്കളോ ഇല്ലാത്തതിനാല്‍ മൂന്നു വയസുകാരി മകളെ കൂടെ നിര്‍ത്തുന്നതിനു പോലും പറ്റാത്ത അവസ്ഥയാണ്. ഒരു സെന്റ് ഭൂമിയും അന്തിയുറങ്ങാന്‍ ഒരു കുടിലും ഫാത്തിമയുടെ സ്വപ്നമാണ്.
സുമനസുകളുടെ സഹായമാണ് ഫാത്തിമയുടെ ഏക പ്രതീക്ഷ. അതിനായി ഐ.സി.ഐ.സി.ഐയുടെ മെഡിക്കല്‍ കോളജ് ശാഖയില്‍ ഫാത്തിമയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 03360 1526 347, ഐ.എഫ്.എസ്.സി കോഡ്: ഐസിഐസി0000336. ഫോണ്‍: 9074193747.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago