HOME
DETAILS
MAL
തങ്ങളുടെ യൂനിഫോമിനോട് സാദൃശ്യമുള്ള വസ്ത്രം ധരിക്കുന്നത് പൊലിസ് ഒഴിവാക്കണം: സൈന്യം
backup
February 27 2020 | 03:02 AM
ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര സുരക്ഷാ കാര്യങ്ങളിലും സമാധാന പാലനത്തിനും നിയോഗിക്കപ്പെട്ട പൊലിസും സമാന്തര സൈനിക വിഭാഗങ്ങളും തങ്ങള്‍ക്ക് സമാനമായി വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണമെന്ന് സൈന്യം.
ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ തിങ്കളാഴ്ച കേന്ദ്ര പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് സൈന്യം കത്തയക്കുകയും ചെയ്തു.
രാജ്യതാല്പര്യം മുന്‍നിര്‍ത്തിയാണ് ആവശ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ജനങ്ങളില്‍ അനാവശ്യ ഭീതി വിതയ്ക്കുന്നത് ഒഴിവാക്കുകയും ചെയ്യും.
ഡല്‍ഹിയിലെ കലാപങ്ങളിലടക്കം സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് വിന്യസിക്കപ്പെട്ട സമാന്തര സൈനിക സംഘങ്ങള്‍ സൈന്യത്തിന്റേതിന് സമാനമായ യൂനിഫോമാണ് ധരിച്ചിരുന്നതെന്നും ഇത് രൂപത്തിലും ഭാവത്തിലും തങ്ങളുടേതിനു സമാനമാണെന്നും സൈന്യം കത്തിലൂടെ അവകാശപ്പെട്ടു.
ആഭ്യന്തര സുരക്ഷാ ചുമതലകളില്‍ ഏര്‍പ്പെട്ട സംഘങ്ങള്‍ പട്ടാളക്കാരാണെന്ന തെറ്റിദ്ധാരണയ്ക്ക് ഇത് വ്യാപകമായി വഴിയൊരുക്കുന്നു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലടക്കം സൈന്യം ഇടപെടുന്നുവെന്ന ദുഷ്കീര്‍ത്തി ഉണ്ടാവാന്‍ പാടില്ല-കത്തു ചൂണ്ടിക്കാട്ടുന്നു.
സി.എ.പി.എഫ് (സെന്‍ട്രല്‍ ആംഡ് പൊലിസ് ഫോഴ്സ്) വിഭാഗങ്ങള്‍ ആഭ്യന്തര സുരക്ഷാ കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സൈന്യത്തിന്റെ കോംപാറ്റ് യൂനിഫോം ഉപയോഗിക്കരുതെന്ന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."