HOME
DETAILS
MAL
വടക്കന്‍ കേരളത്തില്‍ ഇന്ന് മുതല്‍ ചെറുമഴക്ക് സാധ്യത
backup
February 27 2020 | 03:02 AM
കോഴിക്കോട്: പകല്‍സമയത്തെ കടുത്ത ചൂട് തുടരുന്നതിനിടെ കുളിരായി ചെറുമഴ എത്തുമെന്ന് പ്രതീക്ഷ. തെക്കന്‍ കേരളത്തെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ ചൂട് കൂടുതലായി അനുഭവപ്പെടുകയാണ്. വേനല്‍മഴയുടെ തുടക്കവും ഇവിടെയാകാനാണ് സാധ്യത. ഇന്ന് മുതല്‍ രണ്ടു ദിവസം ഒറ്റപ്പെട്ട മഴ കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുകയാണ്. നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ഇന്ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ കിഴക്കന്‍ മേഖലകളില്‍ ഒറ്റപ്പെട്ട ഇടിയോട് കൂടി മഴ ലഭിച്ചേക്കാം.
വെള്ളിയാഴ്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും , മലപ്പുറം കിഴക്കന്‍ മേഖല, തൃശൂര്‍, എറണാകുളം തീരദേശം എന്നിവിടങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ചയോ ഞായറാഴ്ചയോ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍, മധ്യ കേരളത്തിലെ മറ്റിടങ്ങളിലും അപ്രതീക്ഷിതമായ ഒറ്റപ്പെട്ട ചാറ്റല്‍ മഴയുണ്ടാകാമെന്ന് വിവിധ കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനമുണ്ട്.
വടക്കന്‍ കേരളത്തില്‍ തെക്കിനെ അപേക്ഷിച്ച് കൂടുതല്‍ പകല്‍ താപനില വര്‍ധിച്ച അവസ്ഥയിലാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഇത് കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുകയാണ്. 35 ഡിഗ്രി മുതല്‍ 38 വരേ ചൂട് വടക്കന്‍ ജില്ലകളില്‍ പലയിടത്തും അനുഭവപ്പെട്ടിരുന്നു. എന്നാല്‍ കോഴിക്കോടുള്‍പ്പെടെയുള്ള ജില്ലകളില്‍ കഴിഞ്ഞ രണ്ട് ദിവസമായി അന്തരീക്ഷത്തില്‍ മങ്ങലും ആകാശം മേഘാവൃതമാവുകയും ചെയ്ത അവസ്ഥയുണ്ടായി. കാറ്റിന്റെ ഗതിയാണ് ഇനി ഇവിടങ്ങളിലെ മഴസാധ്യതാ കാരണങ്ങളിലൊന്ന്.
ഇന്നലെ പുനലൂരിലാണ് ഏറ്റവും കുറഞ്ഞ താപനിലയുണ്ടായത്. 20 ഡിഗ്രിയാണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത്.
കണ്ണൂരില്‍ ഇന്നലെ സാധാരണയിലും കൂടുതല്‍ ഉഷ്ണം അനുഭവപ്പെട്ടു. കോഴിക്കോട് ഇന്നലെ 34 ഡിഗ്രിയും തിരുവന്തപുരത്ത് 33 ഡിഗ്രിയും ചൂട് അനുഭവപ്പെട്ടു.
പാലക്കാടും ആലപ്പുഴയിലും കൂടിയ ചൂട് 36 രേഖപ്പെടുത്തി. പകല്‍ ചൂട് തുടരുമ്പോഴും രാത്രി തണുത്ത അന്തരീക്ഷം തുടരുകയാണ്. രാത്രി താപനില കൂടിയത് 24 വരെയാണ് രേഖപ്പെടുത്തുന്നത്. വയനാട്ടിലെ കല്‍പ്പറ്റയില്‍ ഇന്നലെ പകല്‍ 29 ഡിഗ്രിയും രാത്രി 19 ഡിഗ്രിയുമായിരുന്നു താപനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."