കൊട്ടാരക്കര ടൗണില്‍ രാത്രികാല പരിശോധന നടത്തി
കൊട്ടാരക്കര: നഗരസഭാ ആരോഗ്യ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൊട്ടാരക്കര ടൗണില്‍ രാത്രികാല പരിശോധന നടത്തി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൊതുനിരത്തില്‍ നിക്ഷേപിക്കുന്നത് കണ്ടെത്തി.
കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാളുകളിലെ മാലിന്യങ്ങള്‍ സമീപത്തെ പുരയിടത്തില്‍ നിക്ഷേപിക്കുന്നതിനിടെ നാല് പേരെ പിടികൂടി. ഇവരില്‍നിന്ന് പിഴ ഈടാക്കുകയും നോട്ടിസ് നല്‍കുകയും ചെയ്തു.
ഒരാഴ്ച മുന്‍പ് നടത്തിയ പരിശോധനയില്‍ പൊതുനിരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതിന് ഇവര്‍ക്ക് മുന്നറിയിപ്പ് നോട്ടിസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു.
ചന്ത മുക്കിലെ മുനിസിപ്പല്‍ കോംപ്ലക്സ് പ്രവര്‍ത്തിച്ചിരുന്നിടത്ത് പച്ചക്കറി മാലിന്യം നിക്ഷേപിക്കാന്‍ എത്തിയ ആളെയും പിടികൂടി. ഇയാളുടെ വാഹനം പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. തട്ടുകടകളില്‍ പരിശോധന നടത്തി ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നതിനും ഭക്ഷണം അടച്ചു സൂക്ഷിക്കുന്നതിനും മുന്നറിയിപ്പ് നോട്ടിസ് നല്കി.
വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.എസ് പ്രമോദ് പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ് സുജി, ദീപ്തിരാജ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."