HOME
DETAILS

സംസ്ഥാന ബജറ്റ് ; സ്വാഗതം ചെയ്ത് പ്രവാസികള്‍

  
backup
March 05 2017 | 07:03 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%97%e0%b4%a4%e0%b4%82-%e0%b4%9a-2

ജിദ്ദ: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിനെ സ്വാഗതം ചെയ്തു പ്രവാസികള്‍. പ്രവാസി പെന്‍ഷന്‍ നിലവിലെ 500 രുപയില്‍ നിന്ന് 2,000 രൂപയാക്കിയതും പ്രവാസികള്‍ക്കായി പ്രത്യേക ചിട്ടി തുടങ്ങുന്നതുമാണ് ബജറ്റില്‍ പ്രവാസികള്‍ക്കിടയില്‍ ഏറെ സ്വന്തോഷം നല്‍കിയത്. അതേസമയം, ഗള്‍ഫില്‍ നിന്ന് തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിനും അതിനായുള്ള നൈപുണ്യവികസനത്തിനും 18 കോടി രൂപ മാത്രമാണ് ബജറ്റില്‍ നീക്കിവെച്ചത്.

കഴിഞ്ഞ ജൂലൈയില്‍ തോമസ് ഐസക് തന്നെ അവതരിപ്പിച്ച 2016-17ലെ പുതുക്കിയ ബജറ്റില്‍ 24 കോടി രൂപ ഇതിനുണ്ടായിരുന്നു. എന്നാല്‍, ഗള്‍ഫില്‍ നിന്ന് തിരിച്ചുവരാന്‍ നിര്‍ബന്ധിതരായവര്‍ക്ക് മരണം, വിവാഹം, അപകട സഹായം, ആരോഗ്യസഹായം തുടങ്ങിയ സാന്ത്വന പരിപാടിക്ക് 13 കോടി രൂപ വേറെ മാറ്റിവെച്ചിട്ടുണ്ട്. ക്ഷേമനിധിക്ക് ആറു കോടി രൂപയും ബജറ്റിലുണ്ട്.

പ്രവാസികളുടെ ഓണ്‍ലൈന്‍ ഡാറ്റാ ബെയ്‌സ് തയ്യാറാക്കി, അതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ് നല്‍കുന്നതിനായി അഞ്ചു കോടി രൂപ ബജറ്റില് വകയിരുത്തിട്ടുണ്ട്. എല്ലാ വിദേശമലയാളികളേയും ഇതില്‍ രജിസ്റ്റര്‍ ചെയ്യിച്ച്, പ്രവാസികളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച്, പ്രവാസിക്ഷേമത്തിന് ഉതകുന്ന പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. മാത്രമല്ല, വിദേശ മലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിന് വേണ്ടി ലോക കേരളസഭ രൂപീകരിക്കുക എന്ന വിപ്ലവകരമായ തീരുമാനവും ബജറ്റില്‍ ഉണ്ട്.
എം.എല്‍.എമാരെയും പ്രവാസി പ്രതിനിധികളെയും ഇതില്‍ പങ്കാളികളാക്കും. പ്രവാസി മലയാളികളുടെ കൃത്യമായ കണക്കില്ലെന്ന പരാതിക്ക് പരിഹാരം കാണാനും ഇതു വഴി സാധിക്കുമെന്നാണ് പ്രതീക്ഷ.


നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിനും മാര്‍ക്കറ്റ് ഇന്റലിജന്‍സിനും റിക്രൂട്ട്‌മെന്റിന് മുമ്പും പിമ്പുമുള്ള സേവനങ്ങള്‍ ലഭ്യമാക്കാനുമായി 5.8 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന ബജറ്റിന് സമ്മിശ്ര പ്രതികരണമാണ് വലതു അനുകൂല പ്രവാസി സംഘടനകള്‍. അതേ സമയം പ്രഖ്യാപിച്ച പദ്ധതികള്‍ ഫലപ്രദമായി നടപ്പില്‍ വരണമെന്ന ആവശ്യം മത്രമാണ് സാധാരണ പ്രവാസികളുടെ പ്രാര്‍ഥന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  8 days ago