HOME
DETAILS

അവധിയിലുള്ള തൊഴിലാളികളെ ഖത്തറില്‍ പിരിച്ചു വിടാന്‍ പാടില്ല

  
backup
March 05 2017 | 08:03 AM

labor-leave-news

ദോഹ: അവധിയിലായിരിക്കെ തൊഴിലാളികളെ പിരിച്ചു വിടാന്‍ പാടില്ലെന്ന് തൊഴിലുടമകള്‍ക്ക് ഭരണനിര്‍വഹണ വികസനതൊഴില്‍സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. പുതിയ തൊഴില്‍ നിയമത്തിന്റെ 84, 85 അനുഛേദങ്ങള്‍ ഉദ്ധരിച്ചാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ തൊഴില്‍നിയമത്തിലെ തൊഴിലാളികളുടെ അവധിയുമായി ബന്ധപ്പെട്ട രണ്ടു സുപ്രധാന വ്യവസ്ഥകളുടെ വിശദാംശങ്ങള്‍ മന്ത്രാലയം കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളിലുടെയാണ് വിശദീകരിച്ചത്. ഇതുപ്രകാരം അവധിയില്‍ പോയിരിക്കുന്ന തൊഴിലാളികളെ പിരിച്ചു വിടാന്‍ തൊഴിലുടമയ്ക്ക് അധികാരമില്ല. അതുപോലെതന്നെ അവധി സമയത്ത് മറ്റൊരു തൊഴിലുടമയുടെ കീഴില്‍ തൊഴിലാളികള്‍ ജോലി ചെയ്യാന്‍ പാടില്ലെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

തൊഴിലുടമയെയും തൊഴിലാളിയെയും ഒരുപോലെ ബാധിക്കുന്നതാണ് ഈ രണ്ടുവ്യവസ്ഥകളും. തൊഴിലാളി അവധിയിലായിരിക്കെ തൊഴിലുടമയ്ക്ക് പിരിച്ചുവിടാനാകില്ലെന്ന് പുതിയ നിയമത്തിലെ 85ാം വകുപ്പിലാണ് പറയുന്നത്. അവധിയിലിരിക്കെ സേവന കരാര്‍ റദ്ദാക്കാന്‍ പാടില്ല. അവധിക്കിടെ നോട്ടീസ് കാലാവധി അവസാനിക്കുന്ന രൂപത്തില്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍ാകനും പാടില്ല.
തന്റെ അവധി സമയത്ത് മറ്റൊരു തൊഴിലുടമയ്ക്കുവേണ്ടി ജോലി ചെയ്യാന്‍ തൊഴിലാളിക്ക് അവകാശമില്ലെന്ന് നിയമത്തിലെ 84ാം വകുപ്പിലാണു പറയുന്നത്. ഈ വ്യവസ്ഥക്ക് എതിരായി തൊഴിലാളി പ്രവര്‍ത്തിച്ചതായി തെളിവു സഹിതം ബോധ്യപ്പെട്ടാല്‍ അവധിക്കാലത്തെ തൊഴിലാളിയുടെ വേതനം നല്‍കേണ്ടതില്ലെന്നും മുന്‍കൂറായി വേതനം നല്‍കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചെടുക്കാമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 days ago