സംസ്ഥാന ബജറ്റ് പ്രവാസികള്‍ക്ക് നിരാശ മാത്രം: സഊദി കെ.എം.സി.സി
ജിദ്ദ: ക്ഷേമ പദ്ധതികള്‍ക്ക് നാമമാത്ര തുക മാത്രം നീക്കിവയ്ക്കുകയും പുതിയ പദ്ധതികളൊന്നും പ്രഖ്യാപിക്കാതിരിക്കുകയും ചെയ്ത മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രവാസികള്‍ക്ക് നിരാശ മാത്രമാണ് സമ്മാനിക്കുന്നതെന്ന് സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടിയും ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ടും പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തിയത് മാത്രമാണ് ആശ്വാസകരമായ നടപടി. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഈ തുക ഒട്ടും പര്യാപ്തമല്ല.
പ്രവാസികള്‍ക്ക് തൊഴില്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുനരധിവാസത്തിനു വേണ്ടി നിശ്ചയിച്ച തുക വളരെ തുച്ഛമാണ്. ഈ തുക വിനിയോഗിക്കുന്ന രീതിയെക്കുറിച്ച് ബജറ്റ് മൗനം പാലിക്കുകയാണെന്നും കെ.എം.സി.സി നേതാക്കള്‍ പറഞ്ഞു. ഗള്‍ഫിലെ മാറിയ തൊഴില്‍ സാചര്യത്തില്‍ പ്രവാസികളില്‍നിന്ന് ചിട്ടി പിരിക്കാനുള്ള നീക്കം സാധാരണക്കാരായ പ്രവാസികള്‍ക്ക് പ്രയോജനപ്പെടില്ലെന്നും ചിട്ടി പ്രായോഗികമല്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
പ്രവാസി ക്ഷേമ പദ്ധതികള്‍ കടലാസിലൊതുങ്ങുകയല്ലാതെ ഒന്നും നടപ്പാകാറില്ല. ലോക മലയാളികള്‍ക്ക് പ്രത്യേക വേദി ഉള്‍പ്പെടെയുള്ള പദ്ധതികളുടെ നടത്തിപ്പ് എങ്ങനെയാണെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ബൃഹത്തായ ഒരു പുനരധിവാസ പദ്ധതിയാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്. ജോലി സംവരണം ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ പ്രവാസികള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ മോഹന വാഗ്ദാനങ്ങളല്ലാതെ മറ്റൊന്നും ബജറ്റില്‍ കാണാനാവില്ല. നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പെ ചോര്‍ന്നത് ബജറ്റിന്റെ വിശ്വാസ്യതയെ തന്നെ കളങ്കപ്പെടുത്തിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."