HOME
DETAILS

മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറി ഉദ്ഘാടനം 29ന്

  
backup
February 27 2020 | 03:02 AM

%e0%b4%ae%e0%b5%88%e0%b4%95%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-%e0%b4%b9%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b1%e0%b4%ab%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d
 
 
 
കോഴിക്കോട്: മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറി ഉദ്ഘാടനവും എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ പ്രഖ്യാപനവും 29ന് രാവിലെ ഒന്‍പതിന് നടക്കും. ലാബ് ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ ശൈലജയും എന്‍.എ.ബി.എല്‍ അക്രഡിറ്റേഷന്‍ പ്രഖ്യാപനം എം.കെ രാഘവന്‍ എം.പിയും നിര്‍വഹിക്കും. ഒരു വര്‍ഷം മുന്‍പ് അരയിടത്തുപാലം എം.പി.എസ് കെട്ടിടത്തില്‍ പ്രവര്‍ത്തനം  തുടങ്ങിയ മൈക്രോ ഹെല്‍ത്ത്  കേരളത്തിലെ ആദ്യ സമ്പൂര്‍ണ യന്ത്രവല്‍കൃത ലബോറട്ടറിയാണെന്ന് മാനേജിങ് ഡയരക്ടര്‍ ഡോ. സി.കെ നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
1997ല്‍ കോഴിക്കോട് കുറ്റ്യാടിയില്‍  ആരംഭിച്ച മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന് നാലു രാജ്യങ്ങളിലായി മുപ്പതിലധികം ബ്രാഞ്ചുകളുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് മെഡിക്കല്‍ ലബോറട്ടറി പ്രൊഫഷനലുകള്‍ മൈക്രോ ഹെല്‍ത്ത് ലബോറട്ടറികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉയര്‍ന്ന ഗുണനിലവാരം നിലനിര്‍ത്തുന്നതിലും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിലും കാണിച്ച ജാഗ്രതയാണ് തങ്ങളുടെ  വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച ഘടകമെന്ന് ഡോ. സി.കെ നൗഷാദ് പറഞ്ഞു.  
എഴുപത് ശതമാനത്തിലധികം രോഗങ്ങളും നിര്‍ണയിക്കപ്പെടുന്നത് ലബോറട്ടറി പരിശോധനകളിലൂടെയാണ്. അതുകൊണ്ട് തന്നെ, ചികിത്സാ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളില്‍ ആദ്യത്തേതാണ് ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് പാത്തോളജി. മെഡിക്കല്‍ ലബോറട്ടറി രംഗത്ത് ആധുനിക ശാസ്ത്രം കൈവരിച്ച പല അതിനൂതന നേട്ടങ്ങളുടെയും ഗുണഫലങ്ങള്‍ നമ്മുടെ നാട്ടില്‍ വിശിഷ്യാ സാധാരണക്കാര്‍ക്ക് ഇപ്പോഴും പൂര്‍ണാര്‍ഥത്തില്‍ ലഭ്യമല്ലെന്നുംഡോ. സി.കെ നൗഷാദ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മെഡിക്കല്‍ ഡയരക്ടര്‍ ഡോ. കെ.പി അരവിന്ദന്‍, ചെയര്‍മാന്‍ സി സുബൈര്‍, സി.ഒ.ഒ ദിനേശ് കുമാര്‍ സൗന്ദര്‍ രാജ് എന്നിവരും സംബന്ധിച്ചു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago