HOME
DETAILS

കൊട്ടിയൂര്‍ പീഡനം: സഭ ഇടപെടേണ്ടെന്ന് ജയരാജന്‍

  
backup
March 05 2017 | 10:03 AM

kottiyur-peedanam-sabha-p-jayarajan-peravoor-mla

കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത ഗര്‍ഭിണിയാക്കിയ കേസിന്റെ അന്വേഷണത്തില്‍ സഭ ഇടപെടേണ്ടെന്ന് ജയരാജന്‍. കേസില്‍ ഇടപെടാനുള്ള തലശ്ശേരി അതിരൂപതയുടെ നീക്കത്തിനെതിരേയാണ് കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പ്രതിഷേധവുമായി ഫെയ്‌സ്ബുക്കിലെത്തിയത്.

പൊലിസ് കേസില്‍ പ്രതിയായ വൈദികനെ പിടികൂടുകയും കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതില്‍ വിജയിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസ് അന്വേഷിക്കുന്ന സംഘം ക്രിസ്തീയ സ്ഥാപനങ്ങളെ തേജോവധം ചെയ്യുന്നുവെന്ന് സഭ ആരോപിച്ചിരുന്നു. ഇത് കേസില്‍ ഇടപെടില്ല എന്ന മുന്‍നിലപാടിന് കടകവിരുദ്ധമാണെന്ന് ജയരാജന്‍ പറഞ്ഞു.

അതു പോലെ സംഭവമറിഞ്ഞിട്ടും പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ് പ്രതികരിക്കാതിരുന്നത് ജനങ്ങളില്‍ സംശയം ഉളവാക്കിയിട്ടുണ്ട്. അത് സംഭവമറിഞ്ഞതിന് ശേഷം എം.എല്‍.എ വിഷയം നിയമസഭയില്‍ ഉന്നയിച്ചിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. അതു പോലെ കുറ്റവാളികളെ ന്യായീകരിക്കാനും അന്വേഷണത്തില്‍ ഇടപെടാനുമുള്ള രൂപതയുടെ പ്രസ്താവനയെ കുറിച്ച് എം.എല്‍.എ പ്രതികരിക്കണമെന്നും ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.


പി. ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..


കൊട്ടിയൂരില്‍ വൈദികന്‍ പതിനാറുകാരിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഹീനകൃത്യത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ ഇടപെടാനുള്ള തലശേരി അതിരൂപതയുടെ നീക്കത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.അത്യന്തം ഹീനമായ കൃത്യമാണ് പോലീസിന്റെ സമര്‍ത്ഥമായ കരുനീക്കത്തിലൂടെ പുറത്തു വന്നിട്ടുള്ളത്.വൈദികന്റെ ഭാഗത്തു നിന്നുള്ള ക്രൂരകൃത്യം മാത്രമല്ല ,ഇത് പുറം ലോകം അറിയാതിരിക്കാനുള്ള ഉന്നത കേന്ദ്രങ്ങളുടെ ഇടപെടലും ഗൂഡാലോചനയും ഉണ്ടായി എന്നാണു വെളിക്ക് വന്നിട്ടുള്ളത്.
ഇത്തരമൊരു സാഹചര്യത്തില്‍ അതിരൂപതയുടെ ഇപ്പോഴത്തെ പ്രസ്താവന അന്വേഷണത്തില്‍ ഇടപെടില്ലെന്ന മുന്‍ നിലപാടിന് കടകവിരുദ്ധമാണ്.ഈ നിലപാടിനെ സി.പി.എം ശക്തമായി അപലപിക്കുന്നു.
അന്വേഷണസംഘം കൃസ്തീയ സ്ഥാപനങ്ങളെ തേജോവധം ചെയ്യുന്നു എന്ന പ്രസ്താവന അന്വേഷണത്തിലെ കൃത്യമായ ഇടപെടലാണ് എന്ന് മാത്രമല്ല 'കൃസ്തുരാജ ആശുപത്രിയില്‍ കുട്ടി പ്രായപൂര്‍ത്തിയായതായിട്ടാണ് രേഖപ്പെടുത്തിയതെന്നും പ്രായപൂര്‍ത്തിയായ സ്ത്രീയുടെ പ്രസവം അധികൃത കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെനിന്നുമുള്ള' പ്രസ്താവനയിലെ ഭാഗം അതീവ ഗൗരവം ഉള്ളതും കുറ്റവാളികളെ ന്യായീകരിക്കുന്നതുമാണ്.

ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ വയസ് 18 എന്നാണു രേഖപ്പെടുത്തിയത്. പൂര്‍ണവളര്‍ച്ചയെത്തിയ കുട്ടിയെയാണ് പ്രസവിച്ചത് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ പ്രായപൂര്‍ത്തിയാവുന്നതിനു മുന്‍പ് ഈ പെണ്‍കുട്ടി ഗര്‍ഭിയാണെന്ന യാഥാര്‍ഥ്യം മനഃപൂര്‍വ്വം മറച്ചു വെക്കുകയാണുണ്ടായത്. മാത്രവുമല്ല അവിവാഹിതയായ ഈ പെണ്‍കുട്ടിക്ക് പിറന്ന കുഞ്ഞിനെ ഒരു ദിവസം കൊണ്ട് ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനും കൂട്ട് നിന്നത് ആശുപത്രി അധികൃതരാണ്.

 

ഇത്തരമൊരു സാഹചര്യത്തില്‍ പോക്‌സോ നിയമത്തിലെ 191 വകുപ്പിന്റെ ലംഘനമാണ് ആശുപത്രി അധികൃതര്‍ നടത്തിയത്.
ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തവരെയാണ് പ്രസ്താവനയിലൂടെ അതിരൂപത ന്യായീകരിക്കുന്നത്.സഭാ അധികൃതരുടെ ഇത്തരം നിലപാടിനെതിരായി സമൂഹത്തില്‍ നിന്ന് പ്രതികരണം ഉയരണം.അല്ലെങ്കില്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കുക മാത്രമല്ല കുറ്റം സ്വന്തം പിതാവിന് മേല്‍ ചാര്‍ത്താനുള്ള ഹീനശ്രമങ്ങള്‍ പോലെയുള്ള സംഭവങ്ങള്‍ നാളെയും ആവര്‍ത്തിക്കും.
പേരാവൂര്‍ എം.എല്‍.എ ഈ ഹീനകൃത്യ നടന്നതറിഞ്ഞിട്ടും തത്സമയം പ്രതികരിക്കാതിരുന്നത് ജനങ്ങളില്‍ സംശയം ഉളവാക്കിയിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിനിടയില്‍ ഒട്ടേറെ സബ്മിഷനുകള്‍ നിയമസഭയില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.സംഭവം അറിഞ്ഞതിനു ശേഷം എന്ത് കൊണ്ട് എം.എല്‍.എ ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചില്ല എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.കുറ്റവാളികളെ ന്യായീകരിക്കാനും അന്വേഷണത്തില്‍ ഇടപെടാനുള്ള രൂപതയുടെ പ്രസ്താവന സംബന്ധിച്ച് പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ് പ്രതികരിക്കണമെന്നും ആവശ്യപെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

Kerala
  •  19 days ago
No Image

നെതന്യാവുനെതിരായ അറസ്റ്റ് വാറന്റ്:  കോടതി വിധി മാനിക്കും, തങ്ങളുടെ രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്ത് ഹേഗിലെത്തിക്കുമെന്നും ലോക രാഷ്ട്രങ്ങള്‍ 

International
  •  19 days ago
No Image

അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യലഹരിയില്‍

Kerala
  •  19 days ago
No Image

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപവെച്ച് 20,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  19 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  19 days ago
No Image

യു.എസില്‍ ജൂതവിഭാഗത്തിലെ പുതുതലമുറക്കിഷ്ടം ഹമാസിനെ; ഇസ്‌റാഈല്‍ ക്രൂരതയെ വെറുത്തും ഗസ്സയെ ചേര്‍ത്തു പിടിച്ചും ഈ കൗമാരം 

International
  •  19 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  19 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  20 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  20 days ago