കണ്ണൂരില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലേക്ക് പുലി ചാടിയിറങ്ങി
കണ്ണൂര്‍: കണ്ണൂര്‍ കസാനക്കോട്ടയില്‍ പുലിയിറങ്ങിയതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് പുലി ചാടിയിറങ്ങി.
പൊലിസും നാട്ടുകാരും പുലിക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് പുലി പൊടുന്നനെ ചാടിയിറങ്ങിയത്.
തുടര്‍ന്ന് പുലി ആനയിടുക്ക് റെയില്‍വേ ഗേറ്റിന് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു.
വനവകുപ്പ് ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2017/03/WhatsApp-Video-2017-03-05-at-6.02.20-PM.mp4"][/video]
മൂന്നു പേര്‍ക്ക് നേരത്തെ പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. നഗരത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി കസാനകോട്ട താഴെത്തെരു റെയില്‍വേ പാലത്തിനു സമീപമാണ് പുലിയിറങ്ങിയത്. ആനയിടുക്ക് പുത്തന്‍പുരയില്‍ കുഞ്ഞു, അന്‍സീര്‍,നിര്‍മാണ തൊഴിലാളിയായ ഒറീസ സ്വദേശി മനോജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തെത്തുടര്‍ന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലിസ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് ജനങ്ങളോട് പിരിഞ്ഞുപോവാന്‍ പൊലിസ് ആവശ്യപ്പെട്ടു. സ്ഥലത്ത് കലക്റ്റര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവസ്ഥലത്തും സമീപത്തെ ടെറസിനു മുകളിലുമായി നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയത്. ഇവരെ പൊലിസ് ഇവിടെ നിന്നും മാറ്റുന്നുണ്ട്.
ജനവാസ മേഖലയില്‍ പുലിയിറങ്ങിയതിനെത്തുടര്‍ന്ന് പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഭീതിയിലാണ്. സമീപസ്ഥലങ്ങളില്‍ നിരവധി വീടുകളുണ്ട്.
.
updating.......
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."