HOME
DETAILS

വര്‍ഗീയ വിദ്വേഷ വിഡിയോ സംഘ്പരിവാറുകാരന്‍ അറസ്റ്റില്‍ 

  
backup
February 27 2020 | 03:02 AM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7-%e0%b4%b5%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%b8
 
 
പാലക്കാട്: വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വിഡിയോ ഇട്ട സംഘ്പരിവാറുകാരനെ അഗളി പൊലിസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി കള്ളമല പടിഞ്ഞാറേക്കര വീട്ടില്‍ ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ എസ്.കെ.എസ്.എസ്.എഫ്, ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് എന്നിവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് 153 എ പ്രകാരമാണ് കേസെടുത്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവര്‍ക്കെതിരേ വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തിലായിരുന്നു യുവാവിന്റെ വിഡിയോ. ചൊവ്വാഴ്ച വൈകീട്ടാണ് ഫേസ്ബുക്കില്‍ കൊലവിളി വിഡിയോ പോസ്റ്റ് ചെയ്തത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യ വിടുന്നതോടെ പ്രതിഷേധക്കാരെ വെടിവച്ചു കൊല്ലുമെന്നായിരുന്നു ഭീഷണി. 
ഇയാള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. അഗളി സി.ഐ ഹിദായത്തുല്ല മാമ്പ്രയുടെ നേതൃത്വത്തില്‍ എസ്.ഐ ഷേണു, സി.പി.ഒമാരായ അന്‍വര്‍, അശ്വതി, പണലി, ജയന്‍ തുടങ്ങിയവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. 
 
' ഞങ്ങളിങ്ങ് എടുത്തു കേട്ടോ...' ട്രോളുമായി പൊലിസ്
 
 
പാലക്കാട്: കാക്കിക്കുള്ളിലെ കലാബോധവും നര്‍മവും പലതവണ പലരീതിയില്‍ പ്രകടമാക്കിയിട്ടുണ്ട് കേരളാ പൊലിസ് ഫേസ്ബുക്ക് പേജിലൂടെ. ഇപ്പോള്‍ പൊലിസിന്റെ ഫേസ്ബുക്ക് പേജിലിട്ട, വൈറലാകുന്ന ട്രോള്‍ വിഡിയോ നര്‍മത്തിനും തമാശയ്ക്കുമപ്പുറം വളരെ ഗൗരവതരമുമാണ്. 
വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വിഡിയോ ഇട്ട യുവാവിനെ അഗളി പൊലിസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കേരളാ പൊലിസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ട്രോള്‍ വിഡിയോ ആണ് വൈറലാകുന്നത്. 
ഞങ്ങളിങ്ങ് എടുത്തു കേട്ടോ...'  എന്ന തലവാചകവുമായി മലയാള ചലച്ചിത്രങ്ങളിലെ വ്യത്യസ്ത ഭാഗങ്ങളും 'വറാ വറാം പൂച്ചാണ്ടി റയില് വണ്ടിയില്' എന്ന തമിഴ് പാട്ടും ഉള്‍പ്പെടുത്തിയാണ് ട്രോള്‍. മണിക്കൂറുകള്‍കൊണ്ട് ലക്ഷക്കണക്കിനാളുകള്‍ കാണുകയും പതിനായിരത്തിലധികം ആളുകള്‍ പങ്കുവയ്ക്കുകയും ചെയ്ത വിഡിയോയ്ക്ക്  ആയിരക്കണക്കിന് കമന്റുകളിലൂടെ അഭിനന്ദന പ്രവാഹവുമുണ്ടായി.  
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago