ബഹ്റൈനില്‍ പിടിയിലായ 25 ഭീകരരുടെ വിചാരണ വിവരങ്ങള്‍ പുറത്തുവിട്ടു
മനാമ: ബഹ്റൈനില്‍ പിടിയിലായ 25 ഭീകരരുടെ വിചാരണ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു.
ജാവൂ ജയില്‍ ആക്രമണം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തപ്പെട്ടു അറസ്റ്റില്‍ ആയ 25 പേരുടെ വിചാരണ വിവരങ്ങളാണ് ബഹ്റൈന്‍ കോടതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
സംഘത്തില്‍പെട്ട 12 പേര് ഇറാനിലും ഇറാഖിലും ഒരാള്‍ ജര്‍മനിയിലുമാണ്. ജനുവരിയില്‍ ജയില്‍ ചാടിയ 10 ഭീകരര്‍ അടക്കം 41 പേര് ബഹ്റൈനിലുണ്ടെന്നും ഇതില്‍ 25 ഭീകരരെ അറസ്റ്റ് ചെയ്തതായും ടെറര്‍ ക്രൈം പ്രോസിക്യൂഷന് മേധാവി അഡ്വ.് ജനറല്‍ അഹ്മദ് അല്‍ഹമാദി അറിയിച്ചു.
പരിശോധനക്കിടെ ഏഴു കൈതോക്കുകളും നാലു കലാഷ്നിക്കോവ് തോക്കുകളും 292 വെടിയുണ്ടകളും 19 ബോംബുകളും 19 ഡിറ്റനേറ്ററുകളും ഒരു ഡ്രോണും കാറുകളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭീകര സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കല്‍, ബോംബ്, തോക്ക് ഉപയോഗത്തില്‍ പരിശീലനം നേടല്‍, രണ്ടു പൊലിസുകാരെ കൊലപ്പെടുത്തല്‍, പൊലീസുകാര്‍ക്ക് നേരെയുള്ള വധശ്രമം, ബോംബുകളും തോക്കുകളും വിദേശത്തുനിന്ന് കടത്തി കൈവശം വെക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പിടിച്ചുപറി, സുരക്ഷാ സൈനികരെ ചെറുക്കല്‍, ജയില്‍ ചാടല്‍, ഭീകരര്‍ക്ക് ജയില്‍ ചാടുന്നതിനും ഒളിച്ചുകഴിയുന്നതിനും സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കല്‍ എന്നിവ അടക്കം 16 കുറ്റങ്ങളാണ് ഇതിനകം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ഭീകരര്‍ക്കെതിരേ പബ്ളിക് പ്രോസിക്യൂഷന് ചുമത്തിയത്. നാലു പ്രതികള്‍ കുറ്റം നിഷേധിച്ചു. മറ്റു പ്രതികള്‍ കുറ്റസമ്മതം നടത്തിയതായും അഹ്മദ് അല്‍ഹമാദി പറഞ്ഞു.
കൂട്ടത്തില്‍ 54 അംഗങ്ങളുള്‍പ്പെട്ട സംഘവും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ 12 പേര് ഇറാനിലും ഇറാഖിലും ഒരാള്‍ ജര്‍മനിയിലുമാണ്. കൂടാതെ ജനുവരിയില്‍ ജയില്‍ ചാടിയ 10 പേരും ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."