HOME
DETAILS

ഖത്തറില്‍ ലേബര്‍ ക്യാംപില്‍ തീപിടുത്തം; ഇന്ത്യക്കാരടക്കം വന്‍ നാശനഷ്ടങ്ങള്‍

  
backup
March 05 2017 | 17:03 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%87%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%bf

ദോഹ: ഷഹാനിയ ലേബര്‍ ക്യാംമ്പിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി പ്രവാസി തൊഴിലാളികള്‍ക്ക് വിലപ്പെട്ട വസ്തുക്കളും രേഖകളും നഷ്ടമായി. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമുണ്ടായ തീപ്പിടിത്തത്തില്‍ തലനാരിഴക്കാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്. 320 ഫിലിപ്പിനോകള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം തൊഴിലാളികളാണ് ക്യാംപിലുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു തീപ്പിടിത്തം തൊഴിലാളി പാര്‍പ്പിട സമുച്ചയത്തിലെ രണ്ട്, മൂന്ന് നിലകളില്‍ തീപ്പിടുത്തം സാരമായി ബാധിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സിവില്‍ ഡിഫന്‍സിന്റെ തക്ക സമയത്തുള്ള ഇടപെടലാണ് കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഒഴിവാക്കിയത്.

തീപ്പിടിത്തത്തെ തുടര്‍ന്ന് തൊഴിലാളികളെ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധി പേര്‍ക്ക് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിലപ്പെട്ട രേഖകളും വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു മുഴുവന്‍ നിത്യോപയോഗ സാധനങ്ങളും നഷ്ടമായി. ക്ലീനര്‍മാരും ടീ ബോയിമാരുമാണ് ക്യാംപില്‍ താമസിച്ചിരുന്നവരില്‍ ഭൂരിഭാഗവുമെന്ന് ഫിലിപ്പീന്‍ ലേബര്‍ അറ്റാഷെ ഡേവിഡ് ഡെസ് ഡിസാങ് പറഞ്ഞു.

ഫിലിപ്പിനോ എംബസിയില്‍ നിന്ന് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട തങ്ങളുടെ പൗരന്മാര്‍ക്ക് വേണ്ട സഹായം നല്‍കിയിട്ടുണ്ട്. ആവശ്യമായ വസ്ത്രങ്ങളും ഭക്ഷണവും എംബസി നല്‍കുകയും ചെയ്തു. ഡസാങ് ഉള്‍പ്പെടെയുള്ള ഫിലിപ്പീന്‍ എംബസി പ്രതിനിധികളും മറ്റു സാമൂഹിക പ്രവര്‍ത്തകരും ക്യാംപ് സന്ദര്‍ശിച്ചു. ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തില്‍ നിന്ന് വസ്ത്രങ്ങളും ഭക്ഷണവും വിതരണം ചെയ്തു. സാമൂഹിക പ്രവര്‍ത്തകരും സഹായ സന്നദ്ധരായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി ഇവര്‍ സഹാത്തിന് ആഹ്വാനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago