HOME
DETAILS
MAL
കരിമ്പ് തോട്ടത്തില്‍ കഞ്ചാവ് കൃഷി; ഒരാള്‍ അറസ്റ്റില്‍
backup
March 05 2017 | 19:03 PM
മറയൂര്‍: കാന്തല്ലൂരിന് സമീപം കര്‍ശനാട് കരിമ്പ് തോട്ടത്തില്‍ കൃഷി ചെയ്തിരുന്ന കഞ്ചാവ് പൊലിസ് നശിപ്പിച്ചു. കഞ്ചാവ് കൃഷി ചെയ്ത കട്ടിയനാട് സ്വദേശി മുരുകനെ (29) പൊലിസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാം ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 5 മുതല്‍ 125 സെന്റീമീറ്റര്‍ വരെ ഉയരമുള്ള അമ്പതോളം കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."