സ്വാമി അഗ്നിവേശിന്‍റെ പ്രഭാഷണം ഇന്ന് ബഹ്റൈന്‍ കേരളീയ സമാജത്തില്‍
മനാമ-ബഹ്‌റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോൽസവത്തില്‍ ഇന്ന് (വ്യാഴം) പ്രമുഖ ആര്യസമാജ പണ്ഢിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശ്, ഗായകൻ ഹരീഷ് ശിവ രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പൗരത്വനിയമത്തിലുള്‍പ്പെടെ ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച സ്വാമി അഗ്നിവേശ് രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റിയ സാമൂഹ്യ പ്രവർത്തകനാണ്.
ആര്യ സമാജം, ആര്യ സഭ എന്നീ സംഘടനകളിലൂടെ പൊതുരംഗത്തു വന്നു ഹരിയാന ക്യാബിനറ്റ് മന്ത്രിയായിരുന്ന അഗ്നിവേശ് 2004ൽ ദേശീയ തലത്തിൽ സദ്ഭാവന അവാർഡുൾപ്പെടെ അനേകം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സ്വാമി അഗ്നിവേശുമായുള്ള സംവാദം വ്യാഴാഴ്ച രാത്രി 8 മണിക്ക് നടക്കും. ഇതില്‍ പങ്കെടുക്കാന്‍ പ്രവാസികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിൽ ജനപ്രിയ ഗാനങ്ങളുടെ വേറിട്ട ആലാപനത്തിലൂടെ ശ്രദ്ധേയനായ ഹരീഷ് ശിവരാമകൃഷ്ണനും ഈ സമയം വേദിയിലുണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."