ഉപ്പള റെയില്‍വേ സ്റ്റേഷന് അടച്ചുപൂട്ടല്‍ വ്യാമോഹം മാത്രം: പി.കെ കുഞ്ഞാലിക്കുട്ടി
ഉപ്പള: ഉപ്പള റെയില്‍വേ സ്റ്റേഷന് അടച്ച് പൂട്ടല്‍ അധികൃതരുടെ വ്യാമോഹം മാത്രമെന്നും അത്തരം നടപടികളെ ശക്തിയുക്തം എതിര്‍ക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഇതു സംബന്ധിച്ച് സമരസമിതി നേതാക്കളോടൊപ്പം കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണുമെന്നും സമരത്തിന് മുസ്ലിം ലീഗ് പൂര്‍ണ പിന്തുണ അറിയിക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഉപ്പള റെയില്‍വേ സ്റ്റേഷന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ മിഷന് മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ ഇന്നലെ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനിശ്ചിതകാല സമരം 24 ദിവസം പിന്നിട്ടു.
എച്ച്.ആര്.എം.പി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന് അധ്യക്ഷണായി. സമര സമിതി ചെയര്മാന് കെ. എഫ് ഇഖ്ബാല്‍ ഉപ്പള നിവേദനം കുഞ്ഞാലിക്കുട്ടിക്ക് സമര്‍പ്പിച്ചു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങി വിവിധ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."