ബഹ്റൈനിലും കുവൈത്തിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം 26 ആയി
മനാമ: ബഹ്റൈനിലും കുവൈത്തിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം 26 ആയി.ആരോഗ്യ മന്ത്രാലയങ്ങളെ ഉദ്ധരിച്ച് ഇരു രാഷ്ട്രങ്ങളിലെയും വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.വൈറസ് ബാധിതരല്ലാം ഇറാനില്‍ നിന്നെത്തിയവരാണെന്നാണ് റിപ്പോര്‍ട്ട്.
ഇതില്‍ ഇറാനില്‍ നിന്നും നേരിട്ട് എത്തിയവരും യു.എ.ഇ എയര്‍പോര്‍ട്ട് വഴി ഇരു രാഷ്ട്രങ്ങളിലെത്തിയവരുമുണ്ട്.സുരക്ഷാ നടപടികളുടെ ഭാഗമായി കുവൈത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടാഴ്ചത്തേക്ക് അവധി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബഹ്റൈനിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
അതിനിടെ ബഹ്റൈനില്‍ ആദ്യമായി കോറൊണ വൈറസ് ബാധ സ്ഥിതീകരിക്കപ്പെട്ട വ്യക്തിയുടെ രോഗം സുഖപ്പെട്ടുവരുന്നതായി അധികൃതര്‍ അറിയിച്ചു. ഇദ്ധേഹം സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രോഗഭീതിക്കിടെ ഒരു ആശ്വാസം എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത് ലോകാരോഗ്യ സംഘടനയുടെയും ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സിലിന്‍റെയും നിര്‍ദേശപ്രകാരമുള്ള എല്ലാ മുന്‍കരുതലും രാജ്യത്ത് സ്വീകരിച്ചു വരുന്നുണ്ടെന്നും ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. പരിഭ്രാന്തരാകേണ്ട സാഹചര്യം രാജ്യത്തില്ലെന്നും കടുത്ത പനി, ചുമ, ശ്വാസ തടസ്സം എന്നിവ നേരിട്ടാല്‍ 444 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാമെന്നും അധികൃതരുടെ അറിയിപ്പിലുണ്ട്.--
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."