ജില്ലാ ഹര്‍ത്താല്‍ വിജയിപ്പിക്കണം: യു.ഡി.എഫ്
തൊടുപുഴ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്തിട്ടുള്ള ഇന്നത്തെ ജില്ലാ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ഏവരും സഹകരിക്കണമെന്ന് യു.ഡി.എഫ് നേതാക്കളായ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ (കോണ്‍ഗ്രസ്), കെ.എം.എ ഷുക്കൂര്‍ (ഐ.യു.എം.എല്‍), തോമസ് ജോസഫ് (ആര്‍.എസ്.പി), അനൂപ് ഫ്രാന്‍സിസ് (ജനതാദള്‍), മാര്‍ട്ടിന്‍ മാണി (കേരള കോണ്‍ഗ്രസ് ജേക്കബ്), സുരേഷ് ബാബു ( സി.എം.പി) എന്നിവര്‍ അഭ്യര്‍ഥിച്ചു.
അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതു വരെ അതിശക്തമായ സമരപരിപാടികളുമായി യു.ഡി.എഫ് മുന്നോട്ട് പോകും.
രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, കുടിവെള്ളം, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പരീക്ഷകള്‍ തുടങ്ങിയ അത്യാവശ്യ മേഖലകളും, വിവാഹം, മരണം മുതലായ അടിയന്തിര ചടങ്ങുകളും, വിവിധ തീര്‍ഥാടനങ്ങളും, ഉത്സവങ്ങളും, പെരുന്നാളുകളും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായും പൊതുജനങ്ങള്‍ക്ക് പരമാവധി ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ സമാധാന പൂര്‍ണമായി ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും യു.ഡി.എഫ് നേതാക്കള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."