കാഞ്ഞങ്ങാട് വ്യാപാര മഹോത്സവം നാളെ മുതല്‍
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയും കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷനും ആതിഥ്യമരുളുന്ന വ്യാപാര മഹോത്സവത്തിന് നാളെ തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വന്‍ നഗരങ്ങളെപോലെ രാത്രികാലങ്ങളിലും വ്യാപാര സ്ഥാപനങ്ങളെ പ്രവര്‍ത്തിപ്പിച്ച് സ്വതന്ത്ര വ്യാപാര സംസ്‌കാരവും സുരക്ഷിതത്വം ഉറപ്പാക്കുകയും ഇതുകൊണ്ട് ലക്ഷ്യമിടുന്നു. 15 ദിവസത്തിലൊരിക്കല്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കലാപരിപാടികളും സംഘടിപ്പിക്കും. കാഞ്ഞങ്ങാട്ടെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു നിശ്ചിത തുകക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന കൂപ്പണുകള്‍ മാസത്തില്‍ രണ്ടു തവണ നറുക്കിട്ട് സ്വര്‍ണനാണയങ്ങള്‍, സൈക്കിള്‍ എന്നിവ സമ്മാനമായി നല്‍കും.
ബംബര്‍ സമ്മാനമായി ടാറ്റ ടിയാഗോ കാറും ഒന്നാം സമ്മാനം മൂന്നുപേര്‍ക്ക് സ്‌കൂട്ടറും രണ്ടാം സമ്മാനം തുഷാര എയര്‍കണ്ടീഷണറും മൂന്നും നാലും അഞ്ചും സമ്മാനമായി അഞ്ചുപേര്‍ക്ക് വീതം ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിംഗ്മെഷീന്‍ എന്നിവയും നല്‍കും. മഹോത്സവത്തിന്റെ ഭാഗമായി നിര്‍ധനരായ കാന്‍സര്‍, ഡയാലിസിസ് രോഗികള്‍ക്ക് ചികിത്സാ സഹായവും നല്‍കും. വ്യാപാര മഹോത്സവം 26ന് വൈകിട്ട് 4.30ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്യും. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി. യൂസഫ് ഹാജി അധ്യക്ഷനാകും. സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍ വിശിഷ്ടാതിഥിയും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ സുധാകരന്‍ മുഖ്യാതിഥിയുമാകും.
ഉദ്ഘാടനത്തിനുമുന്നോടിയായി അന്ന് വൈകിട്ട് മൂന്നിനു പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ നിന്നു വാദ്യഘോഷത്തോടെ ഉദ്ഘാടന വേദിയിലേക്ക് വാദ്യമേളങ്ങളോടെ വിളംബര ഘോഷയാത്രയുമുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍. സുലൈഖ, മഹമൂദ് മുറിയനാവി, പ്രസിഡന്റ് സി. യൂസഫ് ഹാജി, സി.എ പീറ്റര്‍, ബി.ആര്‍ ഷേണായി, കെ.വി ലക്ഷ്മണന്‍, എ. സുബൈര്‍, പ്രദീപന്‍ കിനോരി, സി.കെ ആസിഫ്, ശോഭനാ ബാലകൃഷ്ണന്‍, എം. വിനോദ്, ഗിരിഷ് നായക്, രാജേന്ദ്രകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."