സ്റ്റേഡിയം നവീകരണം: ചുറ്റുമതില്‍ പൊളിച്ചുതുടങ്ങി
തലശ്ശേരി: നഗരസഭാ സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ടപ്രവൃത്തിക്ക് മുന്നോടിയായി ചുറ്റുമതില്‍ പൊളിച്ചു തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഭാഗത്തുള്ള ചുറ്റുമതിലാണ് ഇപ്പോള്‍ പൊളിച്ചു തുടങ്ങിയത്. ആദ്യഘട്ട പ്രവൃത്തിയില്‍ മൈതാനത്ത് പുല്ല് വച്ച് പിടിപ്പിക്കല്‍, ഓവുചാല്‍ നിര്‍മാണം, ഗാലറി നവീകരിക്കല്‍, ബാസ്ക്കറ്റ് കോര്‍ട്ട് നിര്‍മാണം എന്നിവയാണ് നടന്നത്. നാല് കോടി രൂപ ചെലവഴിച്ചാണ് ആദ്യഘട്ട നവീകരണം നടത്തിയത്.
ആദ്യഘട്ടം പൂര്ത്തികരിച്ചതിന്റെയും രണ്ടാംഘട്ട പ്രവൃത്തിയുടേയും ഉദ്ഘാടനം മന്ത്രി ഇ.പി ജയരാജനായിരുന്നു ഉദ്ഘാടനം ചെയ്തത്. രണ്ടാംഘട്ട പ്രവൃത്തിയില്‍ 400 മീറ്ററുള്ള എട്ടുവരി ട്രാക്ക്, ഗാലറി, പവിലിയന്, കായിക ക്ഷമതാ പരിശീലന ഹാള്‍, വസ്ത്രം മാറുന്നതിനുള്ള ഗ്രീന്‍ റൂം, ശൗചാലയം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടത്തുക.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കെട്ടിയ ചുറ്റുമതിലാണ് ഇപ്പോള്‍ പൊളിച്ചു തുടങ്ങിയത്. അത്യാധുനിക സൗകര്യങ്ങള്‍ സ്റ്റേഡിയത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞിരുന്നു. കരാര്‍ സംബന്ധിച്ച് തര്‍ക്കത്തെ തുടര്‍ന്ന് പ്രവൃത്തി നീളുന്ന അവസ്ഥയായിരുന്നു. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടു കൂടി കായിക താരങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."