കരിമ്പുകയം കുടിവെള്ള പദ്ധതിക്ക് 20 കോടി
കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ മണിമലയാറ്റില്‍ നിര്‍മാണം പൂര്‍ത്തിയായ കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ നീട്ടുന്നതിന് ബജറ്റില്‍ 20 കോടി രുപ അനുവദിച്ചതായി ഡോ. എന്‍ ജയരാജ് എം.എല്‍.എ അറിയിച്ചു.
നിലവില്‍ കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളാണ് പദ്ധതിയുടെ ഭാഗമായിരുന്നത്. പതിനായിരത്തോളം കണക്ഷനുകളാണ് പദ്ധതിയിലുള്ളത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി 18 കോടി രുപ ഉപയോഗിച്ച് കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലെ പൈപ്പു ലൈനുകള്‍ മാത്രമാണ് സ്ഥാപിച്ചത്.
എലിക്കുളം പഞ്ചായത്തിലെ വിവിധ മേഖലകളിലേക്ക് വെള്ളമെത്തിക്കുന്നതിനാണ് മുഖ്യ പരിഗണനയെന്ന് എന്‍. ജയരാജ് എം.എല്‍.എ പറഞ്ഞു. കോടികള്‍ മുടക്കി നിര്‍മിച്ച പാലത്തിന് അപ്രോച്ച് റോഡ് നിര്‍മിക്കാത്തതിനെ നാട്ടുകാര്‍ എതിര്‍ത്തിരുന്നു.
തുടര്‍ന്ന് എം.എല്‍.എയും റിജോ വാളാന്തറയും സ്ഥലം ഉടമകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ക്രോസ്‌വേയ്ക്കായി സ്ഥലം നല്‍കിയത്. അതിരൂക്ഷമായ കുടി വെള്ളക്ഷാമം നേരിടുന്ന ചിറക്കടവ് പഞ്ചായത്തുകളിലെ സിംഹഭാഗം പ്രദേശത്തും കുടിവെള്ളമെത്തിക്കാന്‍ ആവശ്യമായ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ ഈ തുക ഉപയുക്തമാവും.
നിരന്തര ശ്രമത്തിലൂടെയാണ് തുക അനുവദിക്കാന്‍ നടപടിയായത്. ആവശ്യമായ പ്രോജക്ട് റിപോര്‍ട്ട് സമര്‍പ്പിച്ച് ഉടന്‍ തന്നെ പദ്ധതി പൂര്‍ത്തികരിക്കാനാവുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."