HOME
DETAILS

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള  ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്നതിന് സ്ഥാപനങ്ങൾ ഈടാക്കുന്ന തുകയിൽ വൻ വർധനവ്

  
backup
February 27 2020 | 09:02 AM

2355556665698-2

ജിദ്ദ: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്നതിന് സഊദിയിലെ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ ഈടാക്കുന്ന തുകയിൽ വൻ വർധനവ്. 

ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, കെനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്നതിന് സഊദിയിലെ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ ഈടാക്കുന്ന നിരക്ക് 100 റിയാൽ മുതൽ 1000 റിയാൽ വരെ കഴിഞ്ഞ മാസം ഉയർന്നതായി ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടൽ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്ന് ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്നതിനുള്ള നിരക്ക് 17,000 റിയാലായി ഉയർന്നിട്ടുണ്ട്. 

ഡിസംബറിൽ ഇത് 16,000 റിയാലായിരുന്നു. ശ്രീലങ്കയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിരക്ക് 14,000 റിയാലിൽ നിന്ന് 15,000 റിയാലായും കെനിയയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിരക്ക് 7800 റിയാലിൽ നിന്ന് 7900 റിയാലായും ഉയർന്നിട്ടുണ്ട്. ഫിലിപ്പൈൻസിൽ നിന്ന് ഗാർഹിക തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് 13,900 റിയാലായി മാറ്റമില്ലാതെ തുടർന്നു. ഉഗാണ്ടയിൽ നിന്ന് വേലക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് ജനുവരിയിൽ കുറഞ്ഞു. 6900 റിയാലായാണ് കുറഞ്ഞത്. ഉഗാണ്ടയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിരക്ക് ഡിസംബറിൽ 6998 റിയാലായിരുന്നു. 

ജനുവരിയിൽ ഏറ്റവും കൂടുതൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തത് ഈജിപ്തിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമാണ്. ആകെ റിക്രൂട്ട് ചെയ്ത ഗാർഹിക തൊഴിലാളികളിൽ 18 ശതമാനം പേർ ഈജിപ്തുകാരും 18 ശതമാനം പേർ ഫിലിപ്പിനോകളുമാണ്. 17 ശതമാനം തൊഴിലാളികളെ ബംഗ്ലാദേശിൽ നിന്നും 13 ശതമാനം തൊഴിലാളികളെ ഉഗാണ്ടയിൽ നിന്നും റിക്രൂട്ട് ചെയ്തു. 

ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ ബംഗ്ലാദേശിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് കുറഞ്ഞു. ഡിസംബറിൽ ആകെ റിക്രൂട്ട് ചെയ്ത ഗാർഹിക തൊഴിലാളികളിൽ 22 ശതമാനം ബംഗ്ലാദേശുകാരായിരുന്നു. ഉഗാണ്ടയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് 11 ശതമാനത്തിൽ നിന്ന് 13 ശതമാനമായി ജനുവരിയിൽ ഉയർന്നു. ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങളിൽ നിന്ന് 34 ശതമാനം ഗാർഹിക തൊഴിലാളികളെയാണ് കഴിഞ്ഞ മാസം റിക്രൂട്ട് ചെയ്തത്. 

ജനുവരിയിൽ റിക്രൂട്ട് ചെയ്ത ഗാർഹിക തൊഴിലാളികളിൽ 48 ശതമാനം പേർ വേലക്കാരികളാണ്. ഡിസംബറിൽ റിക്രൂട്ട് ചെയ്ത ഗാർഹിക തൊഴിലാളികളിൽ 54 ശതമാനം പേർ വേലക്കാരികളായിരുന്നു. ഡിസംബറിലും ജനുവരിയിലും റിക്രൂട്ട് ചെയ്ത ഗാർഹിക തൊഴിലാളികളിൽ 28 ശതമാനം പേർ ഹൗസ് ഡ്രൈവർമാരാണ്. ജനുവരിയിൽ റിക്രൂട്ട് ചെയ്ത പുരുഷ ഗാർഹിക തൊഴിലാളികളുടെ എണ്ണം 16 ശതമാനത്തിൽ നിന്ന് 22 ശതമാനമായി ഉയർന്നു. അവശേഷിക്കുന്നവർ ഹോം നഴ്‌സ്, പാചകക്കാർ അടക്കമുള്ള പ്രൊഫഷനുകളിൽ പെട്ട ഗാർഹിക തൊഴിലാളികളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  a month ago
No Image

കുതിച്ചു ചാടി പൊന്ന്; പവന് ഇന്ന് 520 കൂടി 58,880 രൂപ

Business
  •  a month ago
No Image

വയനാട്ടിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം

Kerala
  •  a month ago
No Image

ഗസ്സ മുനമ്പില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികരെ കൂടി വധിച്ച് ഫലസ്തീന്‍ പോരാളികള്‍

International
  •  a month ago
No Image

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

National
  •  a month ago
No Image

മഹാരാഷ്ട്ര സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

National
  •  a month ago
No Image

പ്രതിഷേധത്തിന്റെ ഭാഗമായി യമുനയിൽ മുങ്ങിക്കുളിച്ച ബി.ജെ.പി നേതാവ് ചൊറിവന്ന് ആശുപത്രിയിൽ! 

National
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രത്യേക അന്വഷണ സംഘത്തിന്റെ യോഗം ഉടന്‍; പി.പി ദിവ്യയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  a month ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ ആക്രമണം; തെഹ്‌റാന് സമീപം നിരവധി സ്‌ഫോടനങ്ങള്‍

International
  •  a month ago
No Image

50 വര്‍ഷത്തോളമായി താമസിക്കുന്ന 80 മുസ്്‌ലിം കുടുംബങ്ങളെ യാതൊരു മുന്നറിയിപ്പുമില്ലാതെ തെരുവിലേക്ക് ഇറക്കി വിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

National
  •  2 months ago