HOME
DETAILS

പാടിയും പറഞ്ഞും കേരള മാപ്പിള കലാ അക്കാദമിയുടെ പ്രതിഷേധ ഇശല്‍ രാവ്

  
backup
February 27 2020 | 09:02 AM

2565636-2

 

ജിദ്ദ: കേരള മാപ്പിള കലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച പ്രതിഷേധ ഇശല്‍ രാവ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധമായി. . ശറഫിയ്യ എയര്‍ലൈന്‍സ് ഇമ്പാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എം.സി ഖമറുദ്ധീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രതിഷേധങ്ങളില്‍ വൈവിധ്യം അനിവാര്യമാണെന്നും ആശയങ്ങള്‍ പ്രചരിപ്പിക്കാനും മുദ്രാവാക്യങ്ങള്‍ മുന്നോട്ട് വെക്കാനും ഏതൊരു കലയും മികച്ച ആയുധങ്ങളാണെന്നും സംഗീതവും മറ്റു കലകലകളുമെല്ലാം എന്നും സ്‌നേഹത്തിന്റേയും സൗഹാര്‍ദത്തിന്റേയും ഭാഷയിലാണ് സംവദിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഗായകന്‍ കൂടിയായ അദ്ദേഹം പാട്ടുകള്‍ പാടിയാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കെ.എന്‍.എ.ലത്തീഫ് അധ്യക്ഷത വഹിച്ചു. യുവ പ്രഭാഷകനും ട്രെയിനറുമായ റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ മജീദ് നഹ, ബഷീര്‍ മൂന്നിയൂര്‍, വി.പി.മുസ്തഫ, ഇസ്ഹാഖ് പൂണ്ടോളി, നസീര്‍ വാവക്കുഞ്ഞ്, അബ്ദുല്ല മുക്കണ്ണി, കെ.സി.അസീസ് വയനാട്, സീതി തിരൂരങ്ങാടി, സലാഹ് കാരാടന്‍, അസീസ് പട്ടാമ്പി, റഹീം ആതവനാട്, മുസ്തഫ തോളൂര്‍, യൂസഫ് കോട്ട, ഗഫൂര്‍ ചാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഗായകന്‍ ജമാല്‍ പാഷയുടെ നേതൃത്വത്തില്‍ നടന്ന ഇശല്‍ രാവില്‍ റഹീം കാക്കൂര്‍, മുസ്തഫ മേലാറ്റൂര്‍, സോഫിയ സുനില്‍, മുംതാസ് അബ്ദുറഹിമാന്‍, ഖദീജ, മുസ്തഫ മലയില്‍, മുഹമ്മദലി പട്ടാമ്പി, സാബിത് വയനാട്, മന്‍സൂര്‍ മണ്ണാര്‍ക്കാട്, മുജീബ് വയനാട് എന്നിവര്‍ പ്രതിഷേധ ഗാനങ്ങളും കവിതകളുമാലപിച്ചു. കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സിന്റെ നേതൃത്വത്തില്‍ മന്‍സൂര്‍ ഫറോക്ക്, കോയ പരപ്പനങ്ങാടി, ഷാജഹാന്‍ ബാബു, വെബ്‌സാന്‍ മനോജ് എന്നിവര്‍ ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കി. റഊഫ് തിരൂരങ്ങാടി അണിയിച്ചൊരുക്കി കുട്ടികള്‍ അവതരിപ്പിച്ച കോല്‍ക്കളി, സീനത്ത് സമാന്‍ കൊറിയോഗ്രഫി നിര്‍വഹിച്ച മതമൈത്രി നൃത്ത ദൃശ്യാവിഷ്‌കാരം, നാടന്‍ പാട്ടുകള്‍ എന്നിവ പ്രതിഷേധ ഇശല്‍ രാവിന് മാറ്റുകൂട്ടി. മുഹ്‌സിന്‍ കാളികാവ് സംവിധാനം ചെയ്തവതരിപ്പിച്ച 'കാക്കകള്‍' നാടകം പൗരത്വ ഭേദഗതി നിയമം കൊണ്ടുണ്ടായേക്കാവുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ വരച്ചു കാണിച്ചു. സക്കീന ഓമശ്ശേരി, ഷബ്‌ന മനോജ്, ഡോ. ഗുല്‍നാസ് എന്നിവര്‍ വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുഷ്താഖ് മധുവായി സ്വാഗതവും ഹസ്സന്‍ യമഹ നന്ദിയും പറഞ്ഞു. നിസാര്‍ മടവൂര്‍ അവതാരകനായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരായ ആക്രമണം നടത്തുമ്പോള്‍ ബങ്കറിലൊളിച്ച് നെതന്യാഹുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും

International
  •  2 months ago
No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  2 months ago
No Image

കുതിച്ചു ചാടി പൊന്ന്; പവന് ഇന്ന് 520 കൂടി 58,880 രൂപ

Business
  •  2 months ago
No Image

വയനാട്ടിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം

Kerala
  •  2 months ago
No Image

ഗസ്സ മുനമ്പില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികരെ കൂടി വധിച്ച് ഫലസ്തീന്‍ പോരാളികള്‍

International
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

National
  •  2 months ago
No Image

മഹാരാഷ്ട്ര സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

National
  •  2 months ago
No Image

പ്രതിഷേധത്തിന്റെ ഭാഗമായി യമുനയിൽ മുങ്ങിക്കുളിച്ച ബി.ജെ.പി നേതാവ് ചൊറിവന്ന് ആശുപത്രിയിൽ! 

National
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രത്യേക അന്വഷണ സംഘത്തിന്റെ യോഗം ഉടന്‍; പി.പി ദിവ്യയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ ആക്രമണം; തെഹ്‌റാന് സമീപം നിരവധി സ്‌ഫോടനങ്ങള്‍

International
  •  2 months ago