ജില്ലയില്‍ ലഹരി ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വര്‍ധനവ്
കണ്ണൂര്‍: ഡിസംബറില്‍ ലഹരി ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെയും പരിശോധനകളുടെയും എണ്ണം വര്‍ധിച്ചതായി ജില്ലാതല എക്‌സൈസ് ജനകീയ സമിതി യോഗം. 712 റെയ്ഡുകളും 37 സംയുക്ത റെയ്ഡുകളുമാണ് നടത്തിയത്. പുകയില ഉല്‍പന്നങ്ങളില്‍ 471ഉം 115 അബ്കാരി കേസുകളും 55 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തു.
27 സ്‌കൂള്‍, കോളജ് ഹോസ്റ്റലുകളില്‍ പരിശോധന നടത്തി. 23 ട്രെയിനുകളും അഞ്ച് ലേബര്‍ ക്യാംപുകളുമാണ് പരിശോധിച്ചത്. 53 ലിറ്റര്‍ ചാരായം, 193.450 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 484.745 ലിറ്റര്‍ ഇതര സംസ്ഥാന മദ്യം, 3715 ലിറ്റര്‍ വാഷ്, 32.650 ലിറ്റര്‍ ബിയര്‍, 6.300 ലിറ്റര്‍ അരിഷ്ടം, 899ഗ്രാം കഞ്ചാവ്, 27.300 ഗ്രാം ഹാഷിഷ് ഓയില്‍, ഒരു ഗ്രാം എല്‍.എസ്.ഡി, 178.640 കി.ഗ്രാം പുകയില ഉല്‍പന്നങ്ങള്‍, 468 ലഹരി ഗുളികകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അബ്കാരി കേസുകളില്‍ ഏഴ് വാഹനങ്ങളും എന്‍.ഡി.പി.എസ് കേസില്‍ ഒരു വാഹനവും പിടിച്ചെടുത്തു.
കൂത്തുപറമ്പ് റേഞ്ചിലെ കണ്ണവം, പേരാവൂര്‍ റേഞ്ചിലെ കൊട്ടിയൂര്‍, ഇരിട്ടി റേഞ്ചിലെ ആറളം, ശ്രീകണ്ഠാപുരം റേഞ്ചിലെ കാഞ്ഞിരക്കൊല്ലി, ആലക്കോട് റേഞ്ചിലെ വനാതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ വനംവകുപ്പുമായി ചേര്‍ന്ന് സംയുക്ത റെയ്ഡ് നടത്തിയത്. കേസില്‍ നിന്നു പെട്ടെന്ന് ഒഴിവാകാന്‍ കഴിയുമെന്ന തോന്നലാണ് വീണ്ടും കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നമെന്നതിനാല്‍ കേസുകളില്‍ ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിക്കണമെന്നും ഇതിനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നു ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി 26നു എല്ലാ സ്‌കൂളുകളിലും ക്വിസ് മത്സരം സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."