പാരാപ്ലീജിയ രോഗികളുടെ സംഗമം ഒരുക്കുന്നു
കണ്ണൂര്‍: വിവിധ അപകടങ്ങളെ തുടര്‍ന്നു നട്ടെല്ലിന് ക്ഷതം സംഭവിച്ചു ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കു പടന്നപ്പാലത്തുള്ള തണല്‍ വീട്ടില്‍ സൗജന്യ ചികിത്സ ഒരുക്കുന്നു. 2016ല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു തെരഞ്ഞെടുത്ത 65ഓളം പാരാപ്ലീജിയ രോഗികള്‍ക്ക് തണല്‍ സൗജന്യ ചികിത്സ നല്‍കിയിട്ടുണ്ട്. മൂന്നുമാസത്തെ നിരന്തരമായ ഫിസിയോതെറാപ്പി, മറ്റു ചികിത്സകള്‍ എന്നിവയിലൂടെയാണ് ഇവര്‍ സുഖം പ്രാപിച്ചത്.
രോഗിക്കും കൂട്ടിരിപ്പുകാര്‍ക്കുമുളള താമസവും ഭക്ഷണവും പരിചരണവും തികച്ചും സൗജന്യമായാണ് ഒരുക്കിയിരുന്നത്. ചലനശേഷിയില്ലാതെ കഴിയുന്ന അനേകം രോഗികള്‍ ഇനിയും ചികിത്സ ലഭിക്കാതെ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലുണ്ട്. ഇവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. 27നു കണ്ണൂര്‍ പയ്യാമ്പലം മര്‍മറ ബീച്ച് ഹൗസില്‍ ഇത്തരം രോഗികളെ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയിലൂടെ ചികിത്സക്കായി തണല്‍ തെരഞ്ഞെടുത്ത് ചികിത്സ നല്‍കും. രാവിലെ മുതല്‍ വൈകിട്ടു വരെ രോഗികളുടെ സംഗമമാണ് ഒരുക്കുന്നതെന്നു പി.കെ മുഹമ്മദ് റഫീഖ്, എന്‍. രാമചന്ദ്രന്‍, വി.എന്‍ മുഹമ്മദലി, വി. യൂനസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."