സംസ്ഥാന സര്‍ക്കാരിനും ഡി ജി പിക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനും സംസ്ഥാന പൊലിസ് മേധാവി ലോക് നാഥ് ബെഹ്‌റയ്ക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മനപ്പൂര്‍വം തളര്‍ത്തിയിട്ടിരിക്കുന്നുവെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെയാണ് വിവിധ ആരോപണങ്ങള്‍ നേരിടുന്ന പൊലിസ് മേധാവിതന്നെ വിജിലന്‍സ് നിയമനങ്ങള്‍ നടത്തുന്നത്.വിജിലന്‍സ് ഡയറക്ടറുടെ ജോലി ഡി.ജി.പി. തന്നെ ചെയ്യുകയാണ്. ഇതുമൂലം വിജിലന്‍സിന്റെ വിശ്വാസ്യത തന്നെ സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. ബെഹ്‌റ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കി പകരം വിജിലന്‍സ് ഡയറക്ടറായ അനില്‍ കാന്ത് പുനര്‍ നിയമനങ്ങള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 154 കോടിയുടെ പര്‍ചേസാണ് ലോക്‌നാഥ് ബെഹ്‌റ നടത്തിയത്. ഇത് മുഴുവനും തീവെട്ടിക്കൊള്ളയാണ്.ഇതുപോലെ ധാരാളം വഴിവിട്ട നടപടികള്‍ നടന്നുവെന്ന് സിഎജി കണ്ടെത്തി.
വെടിയുണ്ട കാണാതായ സംഭവം തച്ചങ്കരി അന്വേഷിക്കുന്നത് കോഴിയെ കണ്ടെത്താന്‍ കുറുക്കന്‍ അന്വേഷണം നടത്തുന്നതുപോലെയെന്നും വെടിയുണ്ടകള്‍ നഷ്ടപ്പെട്ട കാര്യത്തില്‍ എസ്‌ഐയുടെ അറസ്റ്റ് കൊണ്ട് ഒന്നും അവസാനിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.കേവലം പ്രതിപക്ഷത്തിനെ വേട്ടയാടാന്‍ മാത്രമാണ് വിജിലന്‍സിനെ ഉപയോഗിക്കുന്നത്. ഇബ്രാഹിംകുഞ്ഞിന്റെയും വിഎസ് ശിവകുമാറിന്റെയും കാര്യത്തില്‍ ഇതാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ കുത്തിത്തിരുകി വിജിലന്‍സിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സിഎജി ആരോപണങ്ങളില്‍ മുഖ്യമന്ത്രി ഇതുവരെ സത്യസന്ധമായ മറുപടി പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ മൗനം തീര്‍ത്തും കുറ്റകരമാണെന്നും ചെന്നിത്തല വ്യക്തമാക്കി. അലന്‍-താഹ കേസില്‍ യു.എ.പി.എ. ചുമത്താനുള്ള എന്ത് തെളിവാണ് കിട്ടിയതെന്ന് പ്രതിപക്ഷനേതാവായ തന്നോട് രഹസ്യമായെങ്കിലും മുഖ്യമന്ത്രി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സ്വന്തം പാര്‍ട്ടിക്കുപോലും ലഭിക്കാത്ത്എ ന്തുകാരണമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചതെന്ന് ചെന്നിത്തല ആരാഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."