HOME
DETAILS
MAL
ബാങ്ക് ലയനവിരുദ്ധ പോരാട്ടം തുടരണം: കെ.എന്‍.എ ഖാദര്‍
backup
March 05 2017 | 19:03 PM
മലപ്പുറം: ജനഹിതം മാനിക്കാതെ എസ്.ബി.ടി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്നും ലയനംമൂലം ഉയര്‍ന്നുവരുന്ന തൊഴില്‍ പ്രശ്നങ്ങളില്‍ പരിഹാരംതേടി എ.ഐ.ബി.ഇ.എ നടത്തുന്ന പോരാട്ടങ്ങള്‍ക്കു ജനപിന്തുണയുണ്ടാകുമെന്നും അഡ്വ. കെ.എന്‍.എ ഖാദര്‍. എസ്.ബി.ടി എംപ്ലോയീസ് യൂനിയന്‍ ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.ബി.ഇ.എ ദേശീയ ജോ. സെക്രട്ടറി കെ.എസ് കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി. എസ്.ബി.ടി.ഇ.യു ജോ. സെക്രട്ടറി ബി.കെ പ്രദീപ് അധ്യക്ഷനായി. എസ്.കെ സുധീര്‍, എ. അഹമ്മദ്, യു.പി സുനില്‍കുമാര്‍, കെ.പി സുധീര്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."