HOME
DETAILS
MAL
കൊറോണ: സഊദി പ്രവേശന നിരോധനത്തിൽ വ്യക്തതയായി
backup
February 27 2020 | 14:02 PM
റിയാദ്: കൊറോണ വൈറസ് ബാധയെത്തുടർന്ന് സഊദിയിലേക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഉംറ, ടൂറിസം വിസക്കാർക്ക് മാത്രം. ഇത് സംബന്ധിച്ച വ്യക്തമായ സഊദി ദേശീയ വിമാന കമ്പനിയായ എയർവേസിൻ്റെ പുതിയ സർക്കുലർ ഇന്ത്യയിലെ ട്രാവൽ ഏജൻ്റുമാർക്ക് ലഭിച്ചു.
നേരത്തെ അയച്ച സർക്കുലറിൽ ഉംറക്കാർക്കൊപ്പം വിസിറ്റിംഗ് വിസക്കാർക്കും വിലക്ക് ഏർപ്പെടുത്തിയതായി അറിയിച്ചത് തിരുത്തിക്കൊണ്ടാണു പുതിയ സർക്കുലർ അയച്ചിട്ടുള്ളത്. പുതിയ സർക്കുലർ പ്രകാരം ജോലി വിസ, ബിസിനസ് വിസിറ്റ് വിസ, ഫാമിലി വിസിറ്റ് വിസ എന്നിവയുള്ള യാത്രക്കാർക്ക് സഊദിയിലേക്ക് പോകുന്നതിനു പ്രശ്നമില്ല എന്നാണ് അറിയിച്ചിട്ടുള്ളത്.ലോകത്താകമാനമുള്ള മുഴുവൻ ഉംറ വിസക്കാർക്കും ഇന്ന് മുതൽ താത്കാലിക വിലക്ക് നിലവിൽ വന്നതായി സഊദിയ സർക്കുലറിൽ വ്യക്തമാകുമ്പോൾ ടൂറിസം സന്ദർശക വിസയിൽ ഏതാനും രാജ്യക്കാർക്ക് മാത്രമാണ് വിലക്കുള്ളത്. ഇന്ത്യയുൾപ്പെടെയുള്ള ഏതാനും രാജ്യങ്ങളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇന്ത്യയെ കൂടാതെ, ചൈന, ചൈനീസ് തായ്‌പേയ്, ഹോങ്കോങ്, ഇറാൻ, ഇറ്റലി, കൊറിയ, മഖാഓ, ജപ്പാൻ, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഇറാഖ്, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, ലബനോൻ, സിറിയ, യമൻ, അസർബൈജാൻ, കസാഖിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, സൊമാലിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസം സന്ദർശക വിസക്കാർക്കാണ് താത്കാലിക വിലക്കേർപ്പെടുത്തിയതെന്ന് സഊദിയയുടെ പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ, എത്ര കാലത്തേക്കാണ് നിരോധനം എന്ന് വ്യക്തമല്ലെങ്കിലും വൈറസ് ബാധയുടെ വിവരങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും ഇതെന്നതിനാൽ നിരോധനം എത്ര കാലം നീണ്ടു നിൽക്കുമെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."