HOME
DETAILS

പ്രവാസി സാന്ത്വനം പദ്ധതി നിലച്ചു; അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

  
backup
March 05 2017 | 19:03 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf



മലപ്പുറം: വിദേശത്തു ജോലിചെയ്തു മടങ്ങിവന്ന പ്രവാസികള്‍ക്കു ധനസഹായം നല്‍കുന്ന പ്രവാസി സാന്ത്വനം പദ്ധതി നിലച്ചു. പദ്ധതിക്കുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് ജില്ലയില്‍ കെട്ടികിടക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ലഭ്യമാകാത്തതാണ് പദ്ധതിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
യു.ഡി.എഫ് സര്‍ക്കാര്‍ പദ്ധതിക്കായി കഴിഞ്ഞ വര്‍ഷം 1.92 കോടി രൂപ നല്‍കിയിരുന്നു. പിന്നീട് അപേക്ഷകള്‍ കുന്നുകൂടിയതോടെ പല കോണില്‍നിന്നും പ്രതിഷേധമുയര്‍ന്നു. ഇതോടെ കഴിഞ്ഞ വര്‍ഷം 191 പേര്‍ക്ക് തുക കൈമാറി. ഇതിനുശേഷം സഹായധനം ലഭ്യമായിട്ടില്ല. രണ്ടു വര്‍ഷമെങ്കിലും വിദേശത്തു ജോലിചെയ്തു മടങ്ങിവന്ന പ്രവാസിക്കു വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് പ്രവാസി സാന്ത്വനം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നാണ് ഇതിനു പണം ലഭ്യമാക്കുന്നത്. 2014ല്‍ മലപ്പുറത്ത് ആരംഭിച്ച നോര്‍ക്ക റൂട്ട്‌സ് സെല്‍വഴി ഇതുവരെ 753 പേര്‍ക്കാണ് വിവിധ ധനസഹായം ലഭിച്ചിട്ടുള്ളത്. ഇതുവഴി 3,39,08,000 രൂപ അപേക്ഷകര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ ധനസഹായം ലഭ്യമായിട്ടുണ്ട്. എന്നാല്‍, പുതിയ അപേക്ഷകളില്‍ പരിശോധന നടന്നുവരികയാണെന്നും ഫണ്ടില്ലാത്തതാണ് തുക നല്‍കാന്‍ തടസമെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്. ജില്ലകളില്‍നിന്നു ശേഖരിക്കുന്ന അപേക്ഷകള്‍ നോര്‍ക്ക റൂട്ട്‌സ് റീജ്യണല്‍ ഓഫിസിലെ പരിശോധനയ്ക്കു ശേഷം അര്‍ഹമായവ തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. ഫണ്ട് വരുന്നമുറയ്ക്ക് ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുകയാണ് പതിവ്.
എന്നാല്‍, അപേക്ഷകളൊക്കെ സെക്രട്ടേറിയറ്റിലേക്കു കൈമാറുന്നുണ്ടെങ്കിലും ഫണ്ട് പാസാകുന്നില്ല. അപേക്ഷ നല്‍കി മൂന്നുമാസത്തിനകം ധനസഹായം നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, യു.ഡി.എഫ് ഭരണത്തിന്റെ അവസാന കാലത്ത് നല്‍കിയ അപേക്ഷകള്‍പോലും ഇതുവരെ കിട്ടിയിട്ടില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജില്ലയിലെ പ്രവാസികള്‍ക്ക് രണ്ട് വര്‍ഷത്തിനിടയില്‍ നോര്‍ക്ക റൂട്‌സ് മൂന്നര കോടിയോളം രൂപയാണ് വിതരണം ചെയ്തത്. സാന്ത്വനം പദ്ധതിയില്‍ മരണാനന്തര ധനസഹായ പദ്ധതിക്ക് ഒരു ലക്ഷം രൂപ വരെയും ചികിത്സാ പദ്ധതിക്ക് 50,000 രൂപയും വിവാഹധനസഹായമായി 15,000 രൂപയും ലഭിക്കും. വീല്‍ചെയര്‍ വിതരണം തുടങ്ങിയ വിവിധ പദ്ധതികളും സാന്ത്വനം പദ്ധതിയില്‍പ്പെടുന്നുണ്ട്. ഒരു ലക്ഷം രൂപയ്ക്കു താഴെ വാര്‍ഷിക വരുമാനമുള്ളവരായിരിക്കണം അപേക്ഷകര്‍. പത്തു വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തയാള്‍ക്ക് നാട്ടിലെത്തി 10 വര്‍ഷത്തിനുള്ളില്‍ അപേക്ഷിച്ചാല്‍ മതി. രണ്ടു വര്‍ഷമാണ് ജോലി ചെയ്തതെങ്കില്‍ രണ്ടു വര്‍ഷത്തിനുളളിലും അപേക്ഷിക്കണം. അപേക്ഷയോടൊപ്പം മുഴുവന്‍ പാസ്‌പോര്‍ട്ടുകളുടെയും കോപ്പി, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധമാണ്. ജില്ലയില്‍ ഓരോ മാസവും ശരാശരി അന്‍പതിനും നൂറിനും ഇടയില്‍ അപേക്ഷ ലഭിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾ ദുരന്തം മുതൽ മനുഷ്യ-വന്യജീവി സംഘർഷം വരെ ചർച്ച

Kerala
  •  2 months ago
No Image

കുതിച്ചു ചാടി പൊന്ന്; പവന് ഇന്ന് 520 കൂടി 58,880 രൂപ

Business
  •  2 months ago
No Image

വയനാട്ടിലെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ കലഹം

Kerala
  •  2 months ago
No Image

ഗസ്സ മുനമ്പില്‍ മൂന്ന് ഇസ്‌റാഈല്‍ സൈനികരെ കൂടി വധിച്ച് ഫലസ്തീന്‍ പോരാളികള്‍

International
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞ് 'ദന' ചുഴലിക്കാറ്റ്

National
  •  2 months ago
No Image

മഹാരാഷ്ട്ര സീറ്റ് വിഭജനത്തില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

National
  •  2 months ago
No Image

പ്രതിഷേധത്തിന്റെ ഭാഗമായി യമുനയിൽ മുങ്ങിക്കുളിച്ച ബി.ജെ.പി നേതാവ് ചൊറിവന്ന് ആശുപത്രിയിൽ! 

National
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം: പ്രത്യേക അന്വഷണ സംഘത്തിന്റെ യോഗം ഉടന്‍; പി.പി ദിവ്യയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ ആക്രമണം; തെഹ്‌റാന് സമീപം നിരവധി സ്‌ഫോടനങ്ങള്‍

International
  •  2 months ago
No Image

50 വര്‍ഷത്തോളമായി താമസിക്കുന്ന 80 മുസ്്‌ലിം കുടുംബങ്ങളെ യാതൊരു മുന്നറിയിപ്പുമില്ലാതെ തെരുവിലേക്ക് ഇറക്കി വിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

National
  •  2 months ago