നിറ്റാ ജലാറ്റിന്‍ കമ്പനി പ്രശ്‌നം: യൂനിയന്‍ നേതാക്കളുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന്
ചാലക്കുടി: നിറ്റാ ജലാറ്റിന്‍ കമ്പനി പ്രശ്‌നത്തില്‍ യൂനിയന്‍ നേതാക്കള്‍ നടത്തുന്ന പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആക്ഷണ്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
കമ്പനി ചാലക്കുടി പുഴയില്‍ നിന്നും വെള്ളമെടുക്കുന്നതിന് ഉത്തരവിറക്കിയതിനെതിരേ സമരസമിതി ഒരു സമരവും പ്രഖ്യാപിച്ചിരുന്നില്ല. ഉത്തരവിനെതിരേ സമരസമിതി ഹൈക്കോടതി വഴി നിയമ പോരാട്ടം മാത്രമാണ് നടത്തിയത്. ഒരു സുപ്രഭാതത്തില്‍ വെള്ളമെടുക്കുന്നതിന് പുഴയില്‍ ചാലുണ്ടാക്കുവാന്‍ എസ്.പി.യുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹവുമായി പ്രദേശത്ത് വരികയും അതിന്റെ ഭാഗമായി സമരസമിതി പ്രവര്‍ത്തകരെ കരുതല്‍ തടങ്കില്‍ വയ്ക്കുകയുമാണ് ഉണ്ടായത്. ജെ.സി.ബി.ഉപയോഗിച്ച് ചാലുകീറല്‍ പൂര്‍ത്തിയായതോടെ മാത്രമാണ് വൈകീട്ട് പൊലിസ് വിട്ടയച്ചത്. അത് കൊരട്ടി പൊലിസ് രേഖ പരിശോധിച്ചാല്‍ മനസ്സിലാകും. കേസ് ഇപ്പോള്‍ ഹൈകോടതി പരിഗണനയിലാണ്. പരിസ്ഥിതി വ്യക്താക്കളായ എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളുടെ പുഴമലിനീകരണത്തിലുള്ള നിലപാട് മാത്രമാണ് സമരസമിതി ജനമധ്യത്തില്‍ തുറന്ന് കാട്ടിയതെന്നും സമരസമിതി കണ്‍വീനര്‍ കെ.എം അനില്‍കുമാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."