HOME
DETAILS

എസ്.കെ.എസ്.എസ്.എഫ്: പ്രതീക്ഷയുടെ പുതുവഴികള്‍

  
backup
February 28 2020 | 01:02 AM

skssf-sathar-panthalur-2020

 


1989 ഫെബ്രുവരി 19ന് കോഴിക്കോട് സാമൂതിരി ഹൈസ്‌ക്കൂളില്‍ സജ്ജമാക്കിയ കോട്ടുമല ഉസ്താദ് നഗരിയില്‍വച്ച് സി.എച്ച് ഹൈദറൂസ് മുസ്‌ലിയാര്‍ ഔദ്യാഗികമായി എസ്.കെ.എസ്.എസ്.എഫിന്റെ നാമം പ്രഖ്യാപിച്ചതു മുതല്‍ ആരംഭിച്ച കര്‍മനൈരന്തര്യത്തിന്റെ പുതുചരിതം, പ്രവര്‍ത്തന ഗോഥയില്‍ മൂന്നു പതിറ്റാണ്ടു പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. കേവലം ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പരിമിതികള്‍ക്കപ്പുറത്തു നിന്ന്, സമൂഹത്തിന്റെ സര്‍വ മേഖലകളിലുമുള്ള എല്ലാവരേയും കൃത്യമായി അഭിസംബോധന ചെയ്യുകയും എല്ലാവര്‍ക്കും അവരുടേതായ അഭിരുചികള്‍ അനുസരിച്ച് ഇടം നല്‍കുകയും ചെയ്യുന്ന മഹാപ്രസ്ഥാനമായി എസ്.കെ.എസ്.എസ്.എഫ് ഇന്ന് വളര്‍ന്നു പടര്‍ന്നു പന്തലിച്ചു കഴിഞ്ഞു.
1920കളില്‍ സമൂഹം നേരിട്ട ആദര്‍ശ പ്രതിസന്ധിക്ക് പ്രതിരോധം തീര്‍ക്കാന്‍ രൂപംകൊണ്ട പണ്ഡിത പ്രസ്ഥാനമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കൃത്യമായ ആശീര്‍വാദത്തോടെ വിദ്യാര്‍ഥി യുവജനങ്ങളുടെ നാനോന്മുഖമായ പുരോഗതിക്കായി ബഹുമുഖ പദ്ധതികള്‍ വിജയകരമായി ആവിഷ്‌കരിച്ച് സംഘടന മുന്നോട്ടു പോവുകയാണ്. മുന്നേറ്റത്തിന്റെ ഈ മൂന്നു പതിറ്റാണ്ട് ആധുനികോത്തര മുസ്‌ലിം കേരളത്തിന്റെ നിര്‍മിതിയില്‍ കൃത്യമായ പങ്കു വഹിച്ചിട്ടുണ്ടെന്നത് വസ്തുതാപരമായി അടയാളപ്പെടുത്താവുന്നതാണ്. സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ കൃത്യമായി ഇടപെടുകയും സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക സമുദ്ധാരണത്തിന് ആവശ്യമായ ഒട്ടേറെ പദ്ധതികള്‍ കൃത്യമായ ഇടവേളകളില്‍ വ്യവസ്ഥാപിതമായി നടത്തുകയും ചെയ്തതിന്റെ ഫലമെന്നോണം മുസ്‌ലിം കൈരളിയുടെ പുതിയ പദാവലിയില്‍ സംഘടനയുടെ നാമം ചേര്‍ക്കപ്പെട്ടു കഴിഞ്ഞു.


മൂന്നു പതിറ്റാണ്ടെന്നത് സമൂഹത്തിന്റെ വലിയൊരു വിഭാഗം ജനതയെ പ്രതിനിധീകരിക്കുന്ന സംഘടനയെ സംബന്ധിച്ചെടുത്തോളം ദീര്‍ഘമായൊരു കാലയളവൊന്നുമല്ല. ഒന്നുമില്ലായ്മയില്‍ നിന്ന് ആരംഭിച്ച പ്രസ്ഥാനം, ഒരൊറ്റ നിര്‍ദേശം കൊണ്ട് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പതിനായിരങ്ങളെ ഒരുമിച്ചുകൂട്ടാന്‍ മാത്രം ജനകീയമാകാന്‍ എടുക്കുന്ന മിനിമം കാലയളവ് മാത്രമായി നമുക്കതിനെ കാണാം. ലളിതമായി പറഞ്ഞാല്‍, സംഘടന വളര്‍ച്ചയുടെ ഘട്ടത്തിലാണ്, പ്രതീക്ഷയുടെ പുതുവഴികള്‍ കണ്ടെത്തി അഭംഗുരം യാത്ര തുടരുകയാണ്.


സമൂഹം അഭിമുഖീകരിക്കുന്ന സര്‍വ വിഷയങ്ങളിലും പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാനും വിമര്‍ശിക്കേണ്ടിടത്ത് വിമര്‍ശിക്കാനും യോജിപ്പിന്റെയും വിയോജിപ്പിന്റെയും ഇടങ്ങള്‍ കൃത്യമായി പരിചയപ്പെടുത്തുകയും ചെയ്ത് ബഹുസ്വര സമൂഹത്തില്‍ ഒരു മുസ്‌ലിം വിദ്യാര്‍ഥിയുടെ ഇടം എന്തായിരിക്കണമെന്ന് വ്യക്തമായി ദിശാനിര്‍ണയം നടത്തിക്കൊടുക്കാനും സംഘടനക്ക് സാധിച്ചു. സമൂഹത്തില്‍ അങ്ങിങ്ങായി മുളപൊട്ടുന്ന തീവ്രവാദ, വിധ്വംസക, വര്‍ഗീയ കക്ഷികള്‍ക്കെതിരേ ശക്തമായി പ്രതിരോധിക്കുകയും, അതേസമയം തങ്ങളുടെ സ്വത്വം പണയം വയ്ക്കാതെത്തന്നെ സഹോദര സമുദായങ്ങളിലുള്ളവരുമായി സഹിഷ്ണുതയോടെ ആത്മാര്‍ഥമായി ഇടപഴകാന്‍ തയാറുള്ള ഒരു വിഭാഗത്തെ സജ്ജമാക്കുന്നതില്‍ സംഘടനയൊരു മാതൃകയാണ്. ഇതിനപവാദമായി കടന്നുവരുന്നവരെ പരസ്യമായി തിരുത്തിയും നേരിട്ടും തന്നെയാണ് മുന്നോട്ടുപോവുന്നത്. അത്തരമൊരു സന്ദേശം കൃത്യമായ ഇടവേളകളില്‍ നല്‍കിക്കൊണ്ടിരിക്കാന്‍ വര്‍ഷാവര്‍ഷം റിപ്പബ്ലിക്ക് ദിനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍വച്ച് നടത്തുന്ന മനുഷ്യജാലികയിലൂടെ സാധിക്കുന്നു. മനുഷ്യജാലിക കേവലം ഒരു പ്രോഗ്രാം എന്നതിനപ്പുറം പൊതുസമൂഹത്തിനു മുന്നിലെ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. രാജ്യത്തിന്റെ അഖണ്ഡതക്കും ഉദ്ഗ്രഥനത്തിനും വേണ്ടി നമ്മള്‍ സദാ പ്രവര്‍ത്തിക്കണമെന്നും അതിന് അപവാദമായി വരുന്നവരോട് രാജിയാവാന്‍ സംഘടന ഒരിക്കലും തയാറല്ലെന്ന പ്രതിജ്ഞ ഓരോ വര്‍ഷവും പുതുക്കിക്കൊണ്ടിരിക്കുകയാണ്.


ആമുഖത്തില്‍ സൂചിപ്പിച്ചതു പോലെ, കടന്നുവരുന്നവര്‍ക്കെല്ലാം പ്രവര്‍ത്തിക്കാനുള്ള സ്‌പേസ് സംഘടന നല്‍കുന്നു എന്നുള്ളതാണ് മറ്റു വിദ്യാര്‍ഥി യുവജന സംഘടനകളില്‍ നിന്ന് എസ്.കെ.എസ്.എസ്.എഫിനെ വ്യത്യസ്തമാക്കുന്നത്. കൃത്യമായ അധികാര വികേന്ദ്രീകരണം നടത്തി 17 ഉപസമിതികള്‍ ഇന്ന് സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരായവര്‍ക്ക് ട്രെന്റ്, ദഅ്‌വ പ്രവര്‍ത്തനങ്ങള്‍ക്കായി ഇബാദ്, കാംപസുകളിലെ വിദ്യാര്‍ഥികളെ പ്രതിനിധാനം ചെയ്യുന്ന കാംപസ് വിങ്, ദര്‍സ്, അറബിക് കോളജ് വിദ്യാര്‍ഥികളെ ഏകീകരിക്കുന്ന ത്വലബാ വിങ്, ആതുര സേവന രംഗത്ത് നിറ സാന്നിധ്യമായി സഹചാരി, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിഖായ (രണ്ട് തവണ പ്രളയക്കെടുതിയില്‍ പെട്ടപ്പോഴുള്ള വിഖായയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ജനത ഒന്നടങ്കം സാക്ഷിയാണ്). എഴുത്തുകാര്‍ക്കായി റൈറ്റേഴ്‌സ് ഫോറം, പ്രഭാഷകര്‍ക്കായി സ്പീക്കേഴ്‌സ് ഫോറം, അതോടൊപ്പം പ്രവര്‍ത്തകരെ സാമൂഹ്യ മാധ്യമങ്ങളില്‍ കൃത്യവും പക്വവുമായി ഇടപെടാന്‍ പ്രാപ്തരാക്കുന്ന, സൈബര്‍ സാക്ഷരത വളര്‍ത്തിക്കൊണ്ടുവന്ന സൈബര്‍ വിങ്, സമുദായത്തിന്റെ ബൗദ്ധിക പരിസരങ്ങളിലുള്ളവരെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന മനീഷ, സംഘടനയിലെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന റിസര്‍ച്ച് സ്‌കോളേഴ്‌സിന്റെ കൂട്ടായ്മയായ എ.ഐ.എസ്.എ.ആര്‍ (അീൈരശമശേീി ീള കിറശമി ടരവീഹമൃ െളീൃ അറ്മിരലറ ഞലലെമൃരവ), കലാ സാഹിത്യ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സര്‍ഗലയ വിങ്, പ്രതിഭാ ക്ലബ് രൂപീകരിച്ചുകൊണ്ട് മത്സര വേദികളില്‍ മികവുറ്റ പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് കൃത്യമായ പരിശീലനവും ഫോളോ അപ്പ് പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ സവിശേഷമായ ഒട്ടേറെ വിങ്ങുകളിലൂടെ എല്ലാവര്‍ക്കും തങ്ങളുടെ റിസോഴ്‌സ് ഉപയോഗപ്പെടുത്താവുന്ന ഒരു വിശാലമായ പ്ലാറ്റ്‌ഫോം ആയി സംഘടന വളര്‍ന്നു.


മലയാളി സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രസ്ഥാന ബന്ധുക്കളെ ഒരുമിച്ച് കൂട്ടി അബൂദബി, ബഹ്‌റൈന്‍ എന്നിവിടങ്ങളിലായി രണ്ട് ഗ്ലോബല്‍ മീറ്റുകള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് സംഘടനാ ചരിത്രത്തിലെ വലിയ മുന്നേറ്റങ്ങളിലൊന്നാണ്. ഗ്ലോബല്‍ മീറ്റിന്റെ ഫലമെന്നോണം വിവിധ പ്രവിശ്യകളിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പാരസ്പര്യം സൃഷ്ടിക്കാനും വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും സാധിച്ചു. അതോടൊപ്പം സംഘടനയെ ദേശീയതലത്തിലേക്ക് ഉയര്‍ത്താനും പുതിയ സമിതി രൂപീകരിച്ച് 9 സംസ്ഥാനങ്ങളില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് നടന്നുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ ചേര്‍ന്ന നാഷനല്‍ ഡെലിഗേറ്റ് മീറ്റ് സംഘടനാ ചരിത്രത്തില്‍ പുതിയൊരു തുടക്കം കൂടിയായിരുന്നു. സര്‍ക്കാറിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയി ഉയര്‍ന്നുവന്ന ഫോര്‍വേര്‍ഡ് ഫൗണ്ടേഷന്റെ കീഴില്‍ ബംഗളൂരുവിലും പശ്ചിമബംഗാളിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നത് ശുഭകരമാണ്. ലഹരി, ടെക് ഡീ അഡിക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കുറ്റിപ്പുറം കേന്ദ്രീകരിച്ച് ആരംഭിച്ച വെല്‍നെസ് ഇന്‍സ്റ്റിറ്റ്യൂട്ട് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണാര്‍ക്കാട്, വെളിയങ്കോട്, ആതവനാട് തുടങ്ങിയ സ്ഥലങ്ങളില്‍ സ്വന്തമായി സ്ഥാപനങ്ങള്‍ സംഘടന നടത്തിക്കൊണ്ടിരിക്കുന്നു. ആറു വീടുകള്‍ നിര്‍മിച്ചുകൊടുത്ത വാദിസകന്‍ പാര്‍പ്പിട പദ്ധതി ഇങ്ങനെ ഒട്ടേറെ പദ്ധതികള്‍ സംഘടനയുടെ ചരിത്രത്തിലെ പൊന്‍തൂവലായി നില്‍ക്കുകയാണ്.

(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  a day ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  a day ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  a day ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  a day ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  a day ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  a day ago