പോഷാകാഹര കുറവ് പരിഹരിക്കാന്‍ ജൈവപച്ചക്കറി കൃഷി
അഗളി: അട്ടപ്പാടിയിലെ പോഷാകാഹാര കുറവുളള കുട്ടികള്‍ക്ക് വേണ്ടി പോഷണ പുനരധിവാസ കേന്ദ്രങ്ങളില്‍ ജൈവപച്ചക്കറി ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുളള അഗളി, പുതൂര്‍, ഷോളയൂര്‍ എന്‍. ആര്‍. സി.കളിലേക്ക് ആവശ്യമായ പച്ചക്കറികളാണ് ഉത്പാദിപ്പിക്കുന്നത്. വിഷരഹിതമായ പച്ചക്കറികളാണ് ഉത്പാദിപ്പിക്കുക. ആദ്യഘട്ടമായി അഗളി സര്‍ക്കാര്‍ പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെ 15 സെന്റ് സ്ഥലത്ത് എന്‍.എച്ച്.എം മിന്റെയും, അഗളി സി.എച്ച്.സി യുടെയും സഹകരണത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. രണ്ടാം ഘട്ടമായി കൂടതല്‍ സ്ഥലങ്ങളില്‍ ക്യഷി വ്യാപിപ്പിക്കും. എന്‍.ആര്‍.സികളിലെ ആവശ്യം കഴിഞ്ഞുളളത് പോഷാകാഹരകുറവുളള കുട്ടികളുടെ വീടുകളില്‍ പച്ചക്കറികള്‍ എത്തിച്ചു നല്‍കും. അട്ടപ്പാടിയിലെ പോഷാകാഹര കുറവുമൂലം ശിശുമരണങ്ങള്‍ തുടര്‍ക്കഥയായിരുന്നെങ്കിലും ശക്തമായ സര്‍ക്കാര്‍ ഇടപെടലുകളിലൂടെ ഇത് ഒരു പരിധിവരെ പരിഹരിക്കുന്നതിന് സാധിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ പോഷാകാഹര കുറവുമൂലം ഭാരകുറവുളള കുട്ടികള്‍ ഊരുകളിലുളളതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലുളള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അഗളി ഐ.എച്ച്.ആര്‍.ഡി. കോളജിലെ എന്‍.എസ്.എസ് യൂനിറ്റും, അഗളി എന്‍.ആര്‍.സി. ടീം സഹകരിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരിരേശന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ശാന്താവേണുഗോപല്‍, ഡോ.നൈസാം എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."