അട്ടപ്പാടി ചുരത്തിലെ അനധികൃതമായി തള്ളുന്ന മാലിന്യങ്ങള്‍ക്ക് അറുതിയില്ല
അഗളി: അട്ടപ്പാടി ചുരത്തിലെ താഴ്‌വാരങ്ങളില്‍ മാലിന്യം തളളുന്നത്് തുടരുന്നു. അറവ്മാലിന്യങ്ങളും, കോഴികളുടെ അവശിഷ്ടങ്ങളും, ചീഞ്ഞ മത്സ്യങ്ങളുടെയും മാലിന്യങ്ങളാണ് താഴവാരങ്ങളില്‍ തള്ളുന്നത്. ദുര്‍ഗന്ധമൂലം യാത്രക്കാര്‍ വലയുന്നു. മുക്കാലിയിലും, ആനമൂളിയിലും വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റ് ഉണ്ടെങ്കിലും പരിശോധനകള്‍ നടക്കുന്നില്ല. പ്രക്യതി രമണീയമായ മൂടല്‍ മഞ്ഞ് മൂടിനില്‍ക്കുന്ന താഴവാരങ്ങള്‍ കാണാന്‍ എത്തുന്ന വിനോദയാത്രക്കാര്‍ മാലിന്യങ്ങളില്‍ നിന്ന് വമിക്കുന്ന ദുര്‍ഗന്ധം മൂലം തിരിച്ചുപോകുന്ന കാഴ്ച്ചയാണ് .
മാലിന്യങ്ങള്‍ ചുരത്തില്‍ നിക്ഷേപിക്കുന്നത്് മാസങ്ങള്‍ക്ക് മുമ്പെ തന്നെ തുടര്‍ന്നിരുന്നു. നിരന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ മാരകരോഗങ്ങള്‍ക്കു കാരണമാവും. ചുരത്തിലൂടെ ഒഴുകുന്ന മന്തപ്പട്ടി തോടാണ് ആനമൂളി, ചിറപ്പാടം, പാങ്ങോട് തുടങ്ങിയ പ്രദേശങ്ങളിലെ പ്രധാന ജലസ്രോതസ്. ഈ ജലസ്രേതസാണ് മാലിന്യകുമ്പാരങ്ങളാല്‍ നിറഞ്ഞിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."